സിആര്‍പിഎഫ് മാവോയിസ്റ്റുകളെ വധിച്ചു

സിആര്‍പിഎഫ് മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ബസ്തറിലെ ദന്തേവാദയില്‍ ചൊവ്വാഴ്ച സിആര്‍പിഎഫ് നടത്തിയ റെയ്ഡില്‍ 15-ാളം മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ട്. സിആര്‍പിഎഫ്, കോബ്ര, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഡിസട്രിക്റ്റ് റിസര്‍വ് ഗ്രൂപ്പ് തുടങ്ങിയ സുരക്ഷാ സേനകള്‍ സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്. വനത്തിനുള്ളിലേക്ക് രാത്രിയില്‍ സേന നടത്തിയ ഓപ്പറേഷനില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു വീണതായി ഛത്തീസ്ഗഡ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളോ, ആയുധങ്ങളോ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് സിആര്‍പിഎഫിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പുറമേ ഇന്നലെ പസ്ഗഡയിലുള്ള സുരക്ഷാ സേനയുടെ ക്യാംപിലും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിരുന്നു.

Comments

comments

Categories: Top Stories