ലാലു ഉള്‍പ്പെട്ട ഭൂമി ഇടപാട്: ആദായ വകുപ്പ് റെയ്ഡ് നടത്തി

ലാലു ഉള്‍പ്പെട്ട ഭൂമി ഇടപാട്: ആദായ വകുപ്പ് റെയ്ഡ് നടത്തി

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട 1000 കോടി രൂപയുടെ ഭൂമി ഇടപാടില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു ഡല്‍ഹിയില്‍ 22 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തി. രാഷ്ട്രീയ ജനതാദള്‍ എംപിയുടെ മകന്‍ പി സി ഗുപ്തയുടെയും വീട് ഉള്‍പ്പെടെ ഡല്‍ഹി, ഗുഡ്ഗാവ്, റെവാരി എന്നിവിടങ്ങളിലെ പ്രമുഖ വ്യവസായികളുടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ രാവിലെ 100-ാളം ഉദ്യോഗസ്ഥരും പൊലീസുകാരും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വ്യവസായികളെയാണ് റെയ്ഡില്‍ ലക്ഷ്യമിട്ടത്   ലാലു പ്രസാദ്, മകളും പാര്‍ലമെന്റംഗവുമായ മിസ ഭാരതി, അവരുടെ രണ്ട് മക്കള്‍, ബിഹാര്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ എന്നിവര്‍ 1000 കോടിയുടെ ഭൂമി ഇടപാടുകളില്‍ ഉള്‍പ്പെട്ടതായി ബിജെപി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന ഈ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Comments

comments

Categories: Politics