ഇന്ത്യയ്ക്ക്‌ ചൈനയുടെ വെല്ലുവിളി

ഇന്ത്യയ്ക്ക്‌ ചൈനയുടെ വെല്ലുവിളി

ബെയ്ജിംഗ്: ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് (ബിആര്‍ഐ) പദ്ധതിയില്‍ അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് ചൈന തയാറാവണമെന്ന ഇന്ത്യയുടെ നിലപാടിനെ വെല്ലുവിളിച്ചു ചൈന രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഥവത്തായൊരു ചര്‍ച്ചയ്ക്കു ചൈന തയാറാകുമെന്നാണ് പ്രതീക്ഷയെന്നു കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ഗോപാല്‍ ബേഗ്ലേ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണു ചൈന വെല്ലുവിളി നടത്തിയത്.

കഴിഞ്ഞ ദിവസം ന്യൂ സില്‍ക്ക് റോഡ് (പട്ടു പാത) പദ്ധതിയുമായി ബന്ധപ്പെട്ടു ബെയ്ജിംഗില്‍ നടന്ന ഉച്ചകോടിയില്‍നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. പാക് അധീന കശ്മീരിലൂടെ പദ്ധതി കടന്നുപോകുന്നതിലുള്ള ഇന്ത്യയുടെ എതിര്‍പ്പ് പ്രകടിപ്പിക്കാനായിരുന്നു ഇന്ത്യ വിട്ടുനിന്നത്. ചൈനയുടെ പട്ടു പാത പദ്ധതിക്കു കശ്മീര്‍ തര്‍ക്കവുമായി യാതൊരു ബന്ധവുമില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമാകാന്‍ ഏതു നിമിഷം ഇന്ത്യ തയാറായാലും സ്വീകരിക്കാന്‍ തങ്ങള്‍ തയാറാണെന്നും ചൈന അറിയിച്ചു.

Comments

comments

Categories: World