ഗ്രാമങ്ങള്‍ നഗരങ്ങളാകുമ്പോള്‍

ഗ്രാമങ്ങള്‍ നഗരങ്ങളാകുമ്പോള്‍
ദിവസം തോറും നിരവധിയാളുകളാണ് ഗ്രാമങ്ങളെ ഉപേക്ഷിച്ച് നഗരത്തിന്റെ 
തിരക്കുകളിലേക്ക് ചേക്കേറുന്നത്. ആളുകളുടെ ജീവിത ഘടനയെ മാറ്റി മറിക്കുന്നതാണ് 
ഇത്തരം പറിച്ചുനടീലുകള്‍

ഇന്റര്‍നെറ്റില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടിക തപ്പിയാല്‍ പകുതിയിലധികം രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ്. ജക്കാര്‍ത്ത, മനില, ടോക്യോ, സിയൂള്‍ എന്നിവയുടെ തിരക്കേറിയ വീഥികളിലൂടെ സഞ്ചരിച്ചാല്‍ ആ രാജ്യങ്ങളിലെ പൗരന്മാര്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് നീങ്ങുകയാണോ എന്ന് ചിന്തിച്ച് പോകും. ഗ്രാമങ്ങളിലുള്ളതിനേക്കാള്‍ ആളുകള്‍ നഗരങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ പതുക്കെയുള്ള മാറ്റം നടന്നുകൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം 2050 ആകുന്നതോടെ ലോകജനസംഖ്യയില്‍ 70 ശതമാനവും നഗരപ്രദേശങ്ങളിലായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

നഗരങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് കോടിക്കണക്കിന് ആളുകളുടെ ജീവിതഘടനയെയും സ്വാധീനിക്കുന്നു. ഇന്നൊവേഷന്‍, സംരംഭകത്വം, സാമൂഹിക ഉന്നമനം തുടങ്ങിയ ചില മേഖലകളില്‍ ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തിനു മുകളിലാണ് ഈ നഗരങ്ങള്‍. അതേസമയം, ആഗോള സാമ്പത്തികരംഗത്തിന്റെ പശ്ചാത്തലത്തില്‍ കാണപ്പെടുന്ന പാരിസ്ഥിതികവും സാമൂഹികവുമായഅനിശ്ചിതത്വങ്ങള്‍ സുസ്ഥിരവിസകനത്തിന് വെല്ലുവിളിയാണ്.

നഗരങ്ങളെ ബന്ധിപ്പിക്കുന്നു

സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ നഗരങ്ങള്‍ ഏറ്റെടുക്കുന്നുവെന്നത് നിര്‍ണായകമാണ്. വിഭവങ്ങളുടെ കുറവുകള്‍ക്കിടയിലും വിവരസാങ്കേതിക വിദ്യാധിഷ്ഠിത ആശയവിനിമയത്തിന്റെയും (ഐസിടി) കണക്റ്റിവിറ്റിയുടെയും സാധ്യതകള്‍ വികസിപ്പിച്ചെടുക്കുന്നത്, നഗരങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ സഹായിക്കും. അറിവിനെയും പ്രയോഗത്തെയും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ ബന്ധിപ്പിക്കാന്‍ ഐസിടി ജനങ്ങളെ അനുവദിക്കുന്നു. മാത്രമല്ല, ഐസിടിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന നഗരങ്ങള്‍ വളര്‍ച്ച കൈവരിക്കുന്നുമുണ്ട്. ഇവിടത്തെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും നിക്ഷേപങ്ങളില്‍ നിന്നു കാര്യമായ വരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇതെല്ലാം കൂടുതല്‍ ജീവിതയോഗ്യവും ആകര്‍ഷകവും ആത്യന്തികമായി കൂടുതല്‍ കിടപിടിക്കുന്നതുമായ നഗരങ്ങളെ സൃഷ്ടിക്കുന്നു. ഭാവിയില്‍ സുസ്ഥിരമായ നഗരജീവിതം ആസ്വദിക്കാനുള്ള ജനങ്ങളുടെ സാധ്യതയും ഉയര്‍ത്തി. സുസ്ഥിര നഗരവല്‍ക്കരണത്തിന്റെ ഭാഗമായുള്ള നഗര- ഗ്രാമ ബലാബലത്തെയും ഈ സംവിധാനം അഭിസംബോധന ചെയ്യുന്നു.

യു എന്നിന്റെ സുസ്ഥിര വികസനപദ്ധതിയില്‍ പതിനൊന്നാം ലക്ഷ്യമായി സുസ്ഥിര നഗരങ്ങളെയും കമ്യൂണിറ്റികളെയും അംഗീകരിച്ചത് നഗരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ്. ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഓരോ നഗരങ്ങളും വിവിധങ്ങളായ സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കുന്നു. 2015- ല്‍ കൊളംബിയ സര്‍വകലാശാലയിലെയും എറിക്‌സണിലെയും എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ത്വരിതപ്പെടുത്താന്‍ ഐസിടിക്കു കഴിയുമെന്നു പറയുന്നു. ഭാവി നഗരങ്ങളെ നിര്‍മ്മിക്കുന്നതില്‍ ഐസിടിക്ക് കാര്യമായ പങ്ക് വഹിക്കാനാകുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. നഗരങ്ങളെ വിലയിരുത്താനുള്ള ഐസിടിയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍, ജീവിതശൈലിയും സാമ്പത്തിക സാധ്യതകളും രൂപീകരിക്കുന്ന അവസരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

വയര്‍ലസ്, ഫിക്‌സഡ് സാങ്കേതിക വിദ്യകളുടെ സംയോജനത്തെ അടിസ്ഥാനമാക്കിയുള്ള ആസിയാന്‍ രാജ്യങ്ങളിലെ ബ്രോഡ്ബ്രാന്‍ഡ് സംവിധാനം നഗരങ്ങളില്‍ സുസ്ഥിര വളര്‍ച്ചയെ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ബ്രോഡ്ബാന്‍ഡിന്റെയും ഇത്തരം നിക്ഷേപങ്ങള്‍ക്കായി ബിസിനസ് കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തുന്നതിന്റെയും കാര്യത്തില്‍ ഒരു ദേശീയ അജണ്ട ഉണ്ടായിരിക്കണം. സുസ്ഥിര സമ്പദ് വ്യവസ്ഥയ്‌ക്കൊപ്പം വിപണിയിലെ പ്രമുഖര്‍ക്ക് കൂടുതല്‍ സ്‌പെക്ട്രം അനുവദിച്ചുകൊണ്ട് ബ്രോഡ്ബാന്‍ഡ് നിക്ഷേപം സ്വകാര്യവ്യവസായത്തില്‍ നിന്ന് സാധ്യമാക്കുന്നതാകും സര്‍ക്കാരിന് നല്ലത്. ഡിജിറ്റല്‍ സാക്ഷരതയും പുതിയ സാങ്കേതിക വിദ്യകളും വിദ്യാഭ്യാസത്തിന് അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങളും കാര്യപ്രാപ്തിയും മികച്ച നഗരങ്ങളെ സൃഷ്ടിക്കും.

മികച്ച നഗരങ്ങള്‍ സുസ്ഥിരമാണോ?

ഐസിടി പദ്ധതികള്‍ കൊണ്ട് മാത്രം നഗരങ്ങള്‍ക്ക് സുസ്ഥിരത കൈവരിക്കാന്‍ സാധിക്കില്ല. മികച്ച നഗരങ്ങളായി രൂപാന്തരപ്പെടുന്നതിന് അഞ്ച് സുപ്രധാന യോഗ്യതകള്‍ ആവശ്യമാണ്. സമ്മതമായ കാഴ്ചപ്പാട്, നയങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ നിര്‍വചിക്കുക എന്നാണ് ഇതില്‍ ആദ്യം വേണ്ടത്, അറിവുള്ള ശൃംഖലാഭരണ ചട്ടക്കൂടുകള്‍ സൃഷ്ടിക്കുക, സംഘടനാശേഷി വര്‍ധിപ്പിക്കുക, മികച്ച ഓഹരി ഉടമകളുമായി ഇടപാട് നടത്തുക, ദീര്‍ഘകാല പങ്കാളിത്തം ഉണ്ടാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളാണ്. പങ്കാളിത്തം, ആസൂത്രണം, ഇടപെടല്‍ എന്നിവ ഒരു നഗരത്തിന് രൂപമാറ്റം വരുത്തുന്നു. സുസ്ഥിരമല്ലാത്ത മാറ്റം ഇതിന്റെ വിഭജിക്കപ്പെട്ട ഒരു ഇരയാണ്. ഐസിടി കമ്പനികളും ആഗോളസാന്നിധ്യമുള്ള എന്‍ജിഒകളും ശക്തമായ പങ്കാളിത്തം ഉണ്ടാക്കുന്നത് നഗരങ്ങളുടെ പരിണാമ യാത്രകള്‍ ത്വരിതപ്പെടുത്താന്‍ ഉപകരിക്കും.

ഹോങ്കോംഗിലെ ഒരു ജില്ലയെ ഐസിടി പദ്ധതി ഉപയോഗിച്ച് ആദ്യത്തെ മികച്ചതും സുസ്ഥിരവുമായ നഗരമായി മാറ്റിയെടുക്കാനുള്ള പദ്ധതി ലോകസാമ്പത്തിക ഫോറം 2016-ല്‍ പ്രഖ്യാപിച്ചിരുന്നു. ‘അരുപ്’ എന്ന സ്വതന്ത്ര കമ്പനിയുടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആസൂത്രകര്‍, സിഡൈനര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്ഥാപനമാണ് ‘അരുപ്’. ഹോങ്കോംഗിലെ 488 ഹെക്റ്റര്‍ വരുന്ന കിഴക്കന്‍ കൗലൂണിനെ ബിസിനസ് മേഖലയാക്കി മാറ്റാനുള്ള സാധ്യതാ പഠനങ്ങള്‍ക്കാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ആഗോള സാമ്പത്തികക്രമത്തിനനുസരിച്ചുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും മല്‍സരക്ഷമത ശക്തിപ്പെടുത്താനുമാണ് പദ്ധതിയില്‍ പിന്തുണ നല്‍കുന്നത്.

പഠനത്തിന്റെ പരിധിയില്‍ മികച്ച നഗരങ്ങളെ രൂപീകരിക്കുന്നതിനുള്ള ചട്ടക്കൂട്, പ്രായോഗികതന്ത്രങ്ങള്‍, വിപുലമായ ബിസിനസ് മാതൃക എന്നിവയടക്കമ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഹോങ്കംഗിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി പിന്നീട് പഠനത്തിന്റെ പരിധിയില്‍പ്പെടുത്തുകയുമാകാം. ഇതിന്റെ കൂടെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബിഗ് ഡാറ്റ ആപ്ലിക്കേഷന്‍ എന്നിവയ്ക്കു പിന്തുണയേകാന്‍ സൈബര്‍സെക്യൂരിറ്റിയും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും നിര്‍ദ്ദേശിക്കപ്പെടുന്നു. ഹോങ്കോംഗിന്റെ ഐസിടി മെച്യൂരിറ്റി കൂടുതല്‍ എളുപ്പത്തില്‍ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതിക ആനുകൂല്യങ്ങളുമായി ഐസിടി അധിഷ്ഠിത പരിവര്‍ത്തനം സാധ്യമാക്കുമ്പോള്‍ത്തന്നെ ശരിയായ പങ്കാളിത്തം ഉള്ളിടത്തോളം കാലം നഗരവികസന നിലവാരവുമായി പൊരുത്തപ്പെടുന്നതിന് ഐസിടി അധിഷ്ഠിത പരിഹാരങ്ങളും സൃഷ്ടിക്കാനാകും.

ചൈനയില്‍ ബൈക്ക്- ഷെയറിംഗ് വര്‍ധിപ്പിക്കുന്നതിന് ഇന്റ്‌നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉപയോഗിക്കുന്നത് സാങ്കേതിക വിദ്യ നഗരങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. ചൈന മൊബീല്‍ ഷാങ്ഹായ്, മൊബിക് എന്നിവയുമായുള്ള ലോക സാമ്പത്തിക ഫോറത്തിന്റെ പങ്കാളിത്തം അവര്‍ക്ക് ഐഒടിയുടെ പുതിയ സാങ്കേതികവിദ്യകളെ പരീക്ഷിക്കാന്‍ അവസരം നല്‍കി. പുതിയ സെല്ലുലാര്‍ ഐഒടി സാങ്കേതികവിദ്യ വഴി മൊബിക് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവുംവും മെച്ചപ്പെട്ടതുമായ ബെക്ക് ഷെയറിംഗ് അനുഭവമാണ് ട്രയല്‍ സമ്മാനിച്ചത്. മൊബീല്‍ കവറേജ് ലഭ്യമല്ലാത്ത ബേസ്‌മെന്റ് പാര്‍ക്കിംഗില്‍ പോലും ഉപയോക്താക്കള്‍ക്ക് ബൈക്കുകള്‍ കൂടുതല്‍ കൃത്യതയോടെ കണ്ടെത്താനും മുമ്പ് ഇല്ലാതിരുന്ന പ്രദേശങ്ങളെക്കൂടി സേവനപരിധിയില്‍ കൊണ്ടുവരുവാനും ഐഒടിയിലൂടെ കഴിയുന്നു.

ഏഷ്യയിലെ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയിലെ നഗരങ്ങളില്‍ ജനസംഖ്യാ തോത് വളരെ കൂടുതലാണ്. മൊബീല്‍ ഉപയോഗിച്ചും ഐഒടി ഉപയോഗിച്ചുമുള്ള ബൈക്ക് ഷെയറിംഗ് സൗകര്യം ഇടുങ്ങിയ തകര്‍ന്ന റോഡുകളെ നിര്‍ണ്ണയിക്കാന്‍ മാത്രമല്ല. മലിനീകരണവും കനത്ത റോഡ് ട്രാഫിക്കും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും സഹായിക്കും. നഗരങ്ങളെ മികച്ചതും സുസ്ഥിരവുമാക്കാന്‍ ഐസിടി എങ്ങനെ സഹായിക്കുന്നുവെന്നതിന്റെ രണ്ട് ഉദാഹരണങ്ങളാണ് ഇവ. പൊതുമേഖലയുടേയും സ്വകാര്യമേഖലയുടേയും സഹകരണത്തോടെ ബ്രോഡ്ബാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറും ശരിയായ നിക്ഷേപവും അടക്കം നിരവധി സാധ്യതകളാണ് ഉരുത്തിരിയുന്നത്.

Comments

comments

Categories: FK Special, World