ടാറ്റാ കമ്പനികള്‍ 2 വര്‍ഷത്തിനുള്ളില്‍  3300 ഇന്നൊവേഷനുകള്‍ പ്രാവര്‍ത്തികമാക്കി

ടാറ്റാ കമ്പനികള്‍ 2 വര്‍ഷത്തിനുള്ളില്‍  3300 ഇന്നൊവേഷനുകള്‍ പ്രാവര്‍ത്തികമാക്കി

മുംബൈ: ടാറ്റാ കമ്പനികള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ 3,300 ഇന്നൊവേഷനുകള്‍ വാര്‍ഷിക ഇന്നൊവിസ്റ്റയില്‍ അവതരിപ്പിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ഇന്നൊവേഷന്‍ നിരക്കില്‍ 110% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രത്യേകിച്ച് ഓട്ടോമേഷന്‍ ഉപയോക്തൃ അനുഭവങ്ങളിലെ മികവ്, നൂതന എന്‍ജിനീയറിംഗ് സിമുലേഷന്‍ എന്നീ ടെക്‌നോളജിയിലെ മികവാണ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് ടാറ്റാ ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ.ഗോപിചന്ദ് കത്രഗദ്ധ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ മൈക്രോബയോമിക്‌സ് വരെയുള്ള കാര്യങ്ങളില്‍ പുതിയ ഇന്നൊവേഷനുകള്‍ നടത്തുന്നതില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. പുതിയ ഉല്‍പ്പന്നങ്ങള്‍, പുതിയ സേവനങ്ങള്‍, രൂപകല്‍പ്പന തുടങ്ങിയ കാര്യങ്ങളിലാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ ഉപയോഗപ്പെടുത്തിയത്. 22 രാജ്യങ്ങളില്‍ നിന്നുള്ള 52 ടാറ്റാ കമ്പനികളാണ് ഇന്നോവിസ്റ്റ 2017ല്‍ പങ്കെടുത്തത്.

Comments

comments

Categories: Business & Economy