റണ്ണറിനെ ഏറ്റെടുക്കാനൊരുങ്ങി യുബര്‍ഈറ്റ്‌സും സൊമാറ്റോയും

റണ്ണറിനെ ഏറ്റെടുക്കാനൊരുങ്ങി യുബര്‍ഈറ്റ്‌സും സൊമാറ്റോയും

ബെംഗളൂരു: കാബ് സേവനദാതാക്കളായ യുബറിന്റെ ഫുഡ് ഡെലിവറി വിഭാഗമായ യുബര്‍ഈറ്റ്‌സും ഓണ്‍ലൈന്‍ റെസ്റ്റോറന്റ് ശൃംഖലയായ സൊമാറ്റോയും ഇന്ത്യ ഓണ്‍ ഡിമാന്റ് ഫുഡ് ഡെലിവറി പോര്‍ട്ടലായ റണ്ണറിനെ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ഇരു കമ്പനികളും റണ്ണറിന് തങ്ങളുടെ ടേം ഷീറ്റ് നല്‍കികഴിഞ്ഞു. യുഎസ് കാബ് സേവനദാതാക്കളായ യുബറിന്റെ പ്രപ്പോസലിനാണ് ഇതില്‍ മേല്‍കോയ്മയുള്ളതെന്നാണ് അറിയുന്നത്.

ഓണ്‍ ഡിമാന്റ് കസ്റ്റമര്‍ ഫേസിംഗ് ഫുഡ് ഡെലിവറി ആപ്പ് ടിനി ഔള്‍, ബിസിനസ് ടു ബിസിനസ് ലാസ്റ്റ് മൈല്‍ ഡെലിവറി കമ്പനി റോഡ്‌റണ്ണര്‍ എന്നിവയുടെ ലയനത്തിലൂടെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് റണ്ണര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്കുള്ള ഫുഡ് ഡെലിവറിയും കോര്‍പ്പറേറ്റീവ് ജീവനക്കാര്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും ബിടുബി ഫുഡ് ഡെലിവറിയും ഒരൊറ്റ പോര്‍ട്ടലില്‍ ലഭ്യമാക്കുകയാണ് റണ്ണര്‍. അടുത്തിടെ ബി2ബി ഓഡറുകളിലേക്ക് ശ്രദ്ധ മാറ്റിയ സ്റ്റാര്‍ട്ടപ്പ് ഫുഡ്, ഇ-കൊമേഴ്‌സ് തുടങ്ങി 15 വിഭാഗങ്ങളിലായാണ് സേവനം നല്‍കുന്നത്. മുംബൈ, ബെംഗളൂരു വിപണികളിലെ ബി2സി ഫുഡ് ഡെലിവറി സേവനം റണ്ണര്‍ അവസാനിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ മാസത്തില്‍ നിലവിലെ നിക്ഷേപകരായ നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ബ്ലൂംവെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്ന് റണ്ണര്‍ നിക്ഷേപം സമാഹരിച്ചിരുന്നു.

Comments

comments

Categories: Business & Economy