സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായത്തില്‍ 17.78% വര്‍ധന

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായത്തില്‍ 17.78% വര്‍ധന

കൊച്ചി: 2017 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 75.54 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ അറ്റാദായമായ 72.97 കോടി രൂപയേക്കാള്‍ 3.52 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ചതെന്ന് ബാങ്ക് അറിയിച്ചു. വാര്‍ഷിക അറ്റാദായം 333.27 കോടി രൂപയില്‍ നിന്നും 17.78 ശതമാനം വര്‍ധിച്ച് 392.50 കോടി രൂപയിലെത്തിയതായും ബാങ്ക് അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി ഗുണനിലവാരത്തില്‍ മികച്ച വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പറയുന്നത്. ബാങ്കിന്റെ വായ്പകള്‍ 12.68 ശതമാനം വര്‍ധനവോടെ 47084 കോടി രൂപയായി. കാര്‍ഷിക, എസ്എംഇ വായ്പകള്‍, മോര്‍ട്ട്‌ഗേജ് വായ്പകള്‍, വാഹന വായ്പകള്‍ എന്നിവയാണ് വായ്പാ വളര്‍ച്ച വേഗത്തിലാക്കിയതെന്ന് ബാങ്ക് അറിയിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തി ശതമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 1.32 ശതമാനം കുറവും അറ്റ നിഷ്‌ക്രിയ ആസ്തിയില്‍ 1.44 ശതമാനത്തിന്റെ കുറവുമുണ്ടായി.

നിക്ഷേപം 18.66 ശതമാനം വര്‍ധനവോടെ 66117 കോടി രൂപയിലെത്തിയതായി ബാങ്ക് അറിയിച്ചു. സിഎഎസ്എ 3287 കോടി രൂപയുടെ വര്‍ധനവോടെ 15746 കോടി രൂപയായി. ഇപ്പോള്‍ മൊത്തം നിക്ഷേപങ്ങളുടെ 23.82 ശതമാനമാണ് സിഎഎസ്എ. എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17.60% വളര്‍ച്ച രേഖപ്പെടുത്തിയതായും ബാങ്ക് വ്യക്തമാക്കി. ബാങ്കിന്റെ മൊത്തം ബിസിനസില്‍ 15,695 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 38.14 ശതമാനം വര്‍ധനയും നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 59.24 കോടി രൂപയുടെ വര്‍ധന(17.78%)യും രേഖപ്പെടുത്തിയതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ വി ജി മാത്യു പറഞ്ഞു.

റീട്ടെയ്ല്‍ വായ്പാ രംഗത്തും സിഎഎസ്എയിലും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തന്ത്രപ്രധാനമായ തീരുമാനം ബാങ്ക് കൈക്കൊണ്ടതാണ് സാമ്പത്തികരംഗത്തെ വെല്ലുവിളികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചുകൊണ്ടുവരാനുള്ള ബാങ്കിന്റെ തീവ്രമായ പരിശ്രമം ഫലം കണ്ടുവെന്നും മൊത്തം നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും ഏതു രീതിയില്‍ നോക്കിയാലും നന്നായി കുറഞ്ഞിട്ടുെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Banking, Top Stories

Related Articles