ലിഫ്റ്റും വേമോയും സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ കരാര്‍ ഒപ്പുവെച്ചു

ലിഫ്റ്റും വേമോയും സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ കരാര്‍ ഒപ്പുവെച്ചു
ലോകത്തെ ഏറ്റവും വലിയ റൈഡ്‌ഷെയറിംഗ് കമ്പനിയായ യൂബറിന് തിരിച്ചടിയാകും

ന്യൂ യോര്‍ക് : ഗൂഗഌന്റെ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ യൂണിറ്റായ വേമോയും യുഎസ് റൈഡ്‌ഷെയര്‍ കമ്പനിയായ ലിഫ്റ്റും ഓട്ടോണമസ് വാഹന സാങ്കേതികവിദ്യ സംബന്ധിച്ച സഹകരണ ഉടമ്പടി ഒപ്പുവെച്ചതായി ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സെല്‍ഫ്-ഡ്രൈവിംഗ് വാഹന വിപണിയില്‍ പല കമ്പനികളും ഇത്തിരി വിപണി വിഹിതം കരസ്ഥമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വേമോയും ലിഫ്റ്റും സഖ്യം സ്ഥാപിച്ചിരിക്കുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാരംഭ പദ്ധതികളിലും ഉല്‍പ്പന്ന വികസന പ്രവര്‍ത്തനങ്ങളിലും വേമോയും ലിഫ്റ്റും യോജിച്ചുപ്രവര്‍ത്തിക്കും. ഇരു കമ്പനികളുടെയും പങ്കാളിത്തം ലോകത്തെ ഏറ്റവും വലിയ റൈഡ്‌ഷെയറിംഗ് കമ്പനിയായ യൂബറിന് തിരിച്ചടിയാകുമെന്നും പത്രം പറഞ്ഞുവെയ്ക്കുന്നു.

വേമോയും യൂബറും തമ്മിലുള്ള ‘യുദ്ധം’ ഇപ്പോള്‍ കോടതിയിലാണ്. തങ്ങളുടെ സെല്‍ഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യ മോഷ്ടിച്ച മുന്‍ ജീവനക്കാരന്‍ സ്ഥാപിച്ച കമ്പനിയാണ് യൂബര്‍ പിന്നീട് ഏറ്റെടുത്തതെന്നാണ് വേമോയുടെ വാദം. സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയാണ് യൂബറും ലിഫ്റ്റും പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Auto, Business & Economy