റോയല്‍ എന്‍ഫീല്‍ഡ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും

റോയല്‍ എന്‍ഫീല്‍ഡ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും

കൊച്ചി : റോയല്‍ എന്‍ഫീല്‍ഡ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകളുടെ എണ്ണം 39 ആക്കി ഉയര്‍ത്തി. പാലായിലും കാഞ്ഞങ്ങാടും പുതിയ രണ്ട് സ്റ്റോറുകളും തുറന്നിട്ടുണ്ട്. 2010 മുതല്‍ ഓരോ വര്‍ഷവും 50 ശതമാനം സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡ് നേടുന്നത്. 650,000 മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. മിഡ് സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ആഗോള തലത്തില്‍ ഒന്നാമതെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കാഞ്ഞങ്ങാട് സൗത്ത് വെസ്റ്റ് മോട്ടോര്‍കോര്‍പ്പില്‍ സര്‍വീസിംഗിനും മെയ്ന്റനന്‍സിനുമായി 3,800 സ്‌ക്വയര്‍ഫീറ്റും ഷോറൂമിനായി 1326 സ്‌ക്വയര്‍ഫീറ്റുമാണ് നീക്കിവെച്ചിട്ടുള്ളത്. 11 ഓട്ടോമേറ്റഡ്, 4 മാനുവല്‍ സര്‍വീസ് ബേകളും ഡീലര്‍ഷിപ്പിലുണ്ടാകും. പാലയിലെ ജവീന്‍സ് മോട്ടോറിംഗില്‍ സര്‍വീസിംഗിനും മെയ്ന്റനന്‍സിനുമായി 1600 സ്‌ക്വയര്‍ഫീറ്റും ഷോറൂമിനായി 700 സ്‌ക്വയര്‍ഫീറ്റുമാണ് നീക്കിവെച്ചിട്ടുള്ളത്. 8 ഓട്ടോമേറ്റഡ് സര്‍വീസ് ബേകളും ഡീലര്‍ഷിപ്പിലുണ്ടാകും.

വിപണി ശൃംഖല വിപുലമാക്കി റോയല്‍ എന്‍ഫീല്‍ഡിന്റെ ലഭ്യതയും സാന്നിധ്യവും വര്‍ധിപ്പിക്കുകയെന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് കേരളത്തിലെ പുതിയ ഡീലര്‍ഷിപ്പുകളെന്ന് റോയല്‍ എന്‍ഫീല്‍ഡ് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, സീനിയര്‍ വൈസ് പ്രസിഡന്റ് ഷാജി കോശി പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും പ്യുവര്‍ മോട്ടോര്‍സൈക്ലിംഗ് എന്ന ബ്രാന്‍ഡ് ആശയം ഒപ്പിയെടുക്കുന്ന വിധത്തിലാണ് പുതിയ സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹിമാലയന്‍, കോണ്ടിനെന്റല്‍ ജിടി, ക്ലാസിക്കിന്റെ പുതിയ വേരിയന്റുകള്‍, തണ്ടര്‍ബേഡ്, ബുള്ളറ്റ് തുടങ്ങിയ മോട്ടോര്‍സൈക്കിളുകളുടെ പൂര്‍ണ്ണ നിര മാത്രമല്ല ഈ പുതിയ റീട്ടെയ്ല്‍ ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്നത്.

ഹെല്‍മെറ്റ്, ജാക്കറ്റുകള്‍, റൈഡിംഗ് ട്രൗസറുകള്‍, ടി-ഷര്‍ട്ടുകള്‍, പിറ്റ് ഷര്‍ട്ടുകള്‍, ബൂട്ടുകള്‍, ഗ്ലൗവ്‌സ്, ഗോഗിള്‍സ്, ബഫ്‌സ് തുടങ്ങിയ റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്പാരല്‍, ആക്‌സസറീസ് എന്നിവയുടെ പൂര്‍ണ്ണ ശ്രേണിയും ഇവിടെ ലഭ്യമാണ്. സാഹസിക യാത്രയ്ക്കായി പ്രത്യേകം നിര്‍മ്മിച്ച ഹിമാലയന്‍ എന്ന ഏറ്റവും പുതിയ മോട്ടോര്‍സൈക്കിള്‍ 2017 മാര്‍ച്ചില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി. രാജ്യത്തുടനീളം 675 ഡീലര്‍ഷിപ്പുകളുടെ വിശാലമായ ശൃംഖലയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിനുള്ളത്.

Comments

comments

Categories: Auto