വിപിഎസ് ലേക്‌ഷോറില്‍ ദഹനാരോഗ്യ മെഡിക്കല്‍ ക്യാമ്പ് മേയ് 18 മുതല്‍ 31 വരെ

വിപിഎസ് ലേക്‌ഷോറില്‍ ദഹനാരോഗ്യ മെഡിക്കല്‍ ക്യാമ്പ് മേയ് 18 മുതല്‍ 31 വരെ

കൊച്ചി: ലോക ഐബിഡി (ഇന്‍ഫല്‍മേറ്ററി ബവല്‍ ഡിസീസ്) ദിനം, ലോക ദഹനാരോഗ്യ ദിനം എന്നിവ പ്രമാണിച്ച് മേയ് 18 മുതല്‍ 31 വരെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഗ്യാസ് ട്രബിള്‍, മൂലക്കുരു, ഫാറ്റി ലിവര്‍, അമിത മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, മഞ്ഞപ്പിത്തം, അള്‍സറേറ്റിവ് കോളിറ്റിസ്, ക്രോണ്‍ രോഗം, തുടക്കത്തിലുള്ള അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ ഉള്‍പ്പെടും. ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനകള്‍ക്ക് 50% ഇളവ് അനുവദിക്കും. രജിസ്‌ട്രേഷന് ബന്ധപ്പെടുക: 04842772000, 9961640000

Comments

comments

Categories: Life