ഐസിഐസിഐ ഭവനവായ്പകളുടെ പലിശ കുറച്ചു

ഐസിഐസിഐ ഭവനവായ്പകളുടെ പലിശ കുറച്ചു

മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 30 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്കുള്ള പലിശ നിരക്ക് ബേസിക് പോയിന്റില്‍ നിന്ന് 30 ശതമാനം വരെ കുറച്ചു. കുറവ് വരുത്തിയ നടപടിയോടെ ശമ്പളക്കാരായ വായ്പ്പക്കാര്‍ക്ക് വായ്പാമേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭവനവായ്പകള്‍ ലഭ്യമാകും. ശമ്പളക്കാരായ വനിതാ വായ്പക്കാര്‍ക്ക് 8.35 ശതമാനം പലിശ നിരക്കിലും മറ്റുള്ളവര്‍ക്ക് 8.40 ശതമാനം എന്ന നിരക്കിലും വായ്പ ലഭിക്കുമെന്നും ഐസി ഐസിഐ ബാങ്ക് അറിയിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെയും കുറഞ്ഞ വരുമാനമുള്ള ഗ്രൂപ്പുകളിലെയും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പലിശ നിരക്കിന് രണ്ട് ഗുണഫലങ്ങള്‍ ലഭ്യമാകും. കൂടാതെ പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ വായ്പ സബ്‌സിഡിയുമായി ബന്ധിപ്പിക്കുകയും ചെയ്യും. 2022 ആകുന്നതോടെ എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാറിന്റെ സ്വപ്നത്തെ പിന്തുണയ്ക്കുന്നതിന് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും മിതമായ നിരക്കിലുള്ള ഭവനനിര്‍മാണമേഖല ലക്ഷ്യമാക്കിയാണ് വായ്പയുടെ പലിശ നിരക്ക് കുറച്ചതെന്നും ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ്രാ കൊച്ചാര്‍ പറഞ്ഞു.

Comments

comments

Categories: Banking