സിസേറിയന്‍ പ്രസവങ്ങളുടെ കണക്കുകള്‍ നല്‍കണം

സിസേറിയന്‍ പ്രസവങ്ങളുടെ കണക്കുകള്‍ നല്‍കണം

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യപദ്ധതിക്ക് (സിജിഎച്ച്എസ്) കീഴിലുള്ള പട്ടികയില്‍ ചേര്‍ക്കുന്നതിനായി തങ്ങളുടെ സ്ഥാപനത്തിലെ സിസേറിയന്‍ പ്രസവങ്ങളുടെ കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ഉടന്‍ തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ വരുന്ന പദ്ധതിയില്‍ പ്രസവത്തിന്റെ കണക്കുകള്‍ ചേര്‍ക്കുന്നതിന് വേണ്ട നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് സിജിഎച്ച്എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍ക്കാരും ആശുപത്രികളും തമ്മിലുള്ള ധാരണാപത്ര പ്രകാരം സ്വമേധയാ ഈ വിവരം വെളിപ്പെടുത്തണമെന്ന് എല്ലാ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പുതിയ പട്ടികയുടെ പ്രക്രിയ ആരംഭിക്കുമ്പോള്‍ അത് നിര്‍ബന്ധമാക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിസേറിയന്‍ പ്രസവങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രസവത്തിനായി ആശുപത്രി തെരഞ്ഞെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ മാതാപിതാക്കളെ സഹായിക്കാനും ഈ നീക്കം വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഈ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ തടയുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ ഈ നീക്കത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഗര്‍ഭസ്ഥ ശിശുവിന്റെ അപകടാവസ്ഥ, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യാവസ്ഥതുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ഗര്‍ഭിണികള്‍ ആശുപത്രികളില്‍ സിസേറിയനായി നിര്‍ബന്ധിതരാകുന്നത്.

Comments

comments

Categories: Top Stories

Related Articles