ബൊട്ടീക് സ്‌റ്റോറുമായി ഫസ്റ്റ്‌ക്രൈ

ബൊട്ടീക് സ്‌റ്റോറുമായി ഫസ്റ്റ്‌ക്രൈ
300 ഫ്രാഞ്ചൈസി ഔട്ട്‌ലൈറ്റുകളില്‍ പോപ് അപ്പ് മാതൃകയിലാണ് സ്‌റ്റോറുകള്‍ ആരംഭിക്കുക

ബെംഗളൂരു: കുട്ടികളുടെ വിഭാഗത്തിലെ ഒംമ്‌നിചാനല്‍ റീട്ടെയല്‍ കമ്പനിയായ ഫസ്റ്റ്‌ക്രൈ ഫ്രാഞ്ചൈസി ഔട്ട്‌ലൈറ്റുകളില്‍ ബൊട്ടീക് സ്റ്റോറുകള്‍ ആരംഭിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം പകുതിയോടെ 300 ഓളം ഫ്രാഞ്ചൈസി ഔട്ട്‌ലൈറ്റുകളില്‍ പോപ് അപ്പ് മാതൃകയില്‍ ബൊട്ടീക് സ്‌റ്റോറുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഏഴുമാസം മുമ്പ് ആരംഭിച്ച പോപ് അപ്പ് മാതൃക നിലവില്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയുടെ 30 ശതമാനവും സംഭാവന ചെയ്യുന്നതെന്ന് സിഇഒ സുപം മഹേശ്വരി പറഞ്ഞു. ബൊട്ടീക് സ്റ്റോറുകള്‍ നടത്തുന്ന 450 ഓളം വനിതാ സംരംഭകരാണ് പ്ലാറ്റ്‌ഫോമിലുള്ളത്.

ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളുടെ അടിസ്ഥാനത്തില്‍ സ്‌റ്റോക്ക് ചെയ്യുന്നതിനും ഒരു പ്രത്യേക പ്രദേശത്തെ ഉപഭോക്താക്കളുടെ പര്‍ച്ചീസിംഗ് ശേഷി വര്‍ധിപ്പിക്കുന്നതിനുമായി സ്റ്റോറുകളില്‍ ഓട്ടോ റെഫറന്‍സിംഗ് സിസ്റ്റം നിര്‍മ്മിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഒരു ദിവസം ആറു ബൊട്ടീക്കുകള്‍ എന്ന രീതിയിലാണ് തങ്ങള്‍ തുടങ്ങിയതെന്നും ഇന്നത് 1000 ഓളം പുതിയ സ്റ്റൈലുകളിലേക്ക് മാറ്റുന്ന ഒരു ദിവസം 18 പോപ് അപ്പ് സ്റ്റോറുകളിലേക്ക് അത് വികസിച്ചതായും പൂനം മഹേശ്വരി പറഞ്ഞു. ഓണ്‍ലൈനില്‍ ഈ മാതൃക നല്ല നേട്ടമാണുണ്ടാക്കുന്നത്. ഫ്രാഞ്ചൈസിപങ്കാൡകളുമായി ചര്‍ച്ച നടത്തിയശേഷമാകും മാതൃക നടപ്പിലാക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മഹീന്ദ്ര പാര്‍ട്‌ണേഴ്‌സ്, പിഇ ഫണ്ട് അഡ്‌വെക്, ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരില്‍ നിന്ന് 34 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ച ഫസ്റ്റ്‌ക്രൈ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്റ്റേര്‍ ശൃംഖലയുമായി ബേബിഒയേ ലയിച്ച് ഓഫ്‌ലൈന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം ഊട്ടിഉറപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy