ഫേ്‌സ്ബുക്ക് ഉപയോഗം റംസാന്‍ മാസത്തില്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ഫേ്‌സ്ബുക്ക് ഉപയോഗം റംസാന്‍ മാസത്തില്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
57 മില്യണ്‍ മണിക്കൂര്‍ അധികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുമെന്ന്
ഫേസ്ബുക്ക് ഐക്യു പുറത്തുവിട്ട ഗവേഷണത്തില്‍ പറയുന്നു

അബുദാബി: മിഡില്‍ ഈസ്റ്റിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ റംസാന്‍ മാസത്തില്‍ 57 മില്യണ്‍ മണിക്കൂര്‍ അധികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഐക്യു നടത്തിയ ഗവേഷണത്തിലാണ് പുണ്യമാസത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗം അഞ്ച് ശതമാനം വരെ വര്‍ധിക്കുമെന്ന് കണ്ടെത്തിയത്.

കോടിക്കണക്കിന് വരുന്ന മിഡില്‍ ഈസ്റ്റിലെ ഉപയോക്താക്കള്‍ സാധാരണ ചെലവഴിക്കുന്ന സമയത്തേക്കാള്‍ കൂടുതല്‍ റംസാന്‍ സമയത്ത് ഫേസ്ബുക്കില്‍ ചെലവിടും. ഏറ്റവും കൂടുതല്‍ ഉപയോഗം നടക്കുന്നത് രാത്രികാലങ്ങളിലായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രത്യേകിച്ച് വെളുപ്പിന് 3 മണിക്കാണ് ഉപഭോക്താക്കളുടെ പീക്ക് ടൈം എന്നും കണക്കുകള്‍ തെളിയിക്കുന്നു.

8.4 മില്യണ്‍ ആക്റ്റീവ് ഫേസ്ബുക്ക് യൂസേഴ്‌സാണ് യുഎഇയിലുള്ളത്. ഇവര്‍ക്കിടയിലെ റംസാനെക്കുറിച്ചുള്ള സംസാരം ഈ വര്‍ഷം നേരത്തേ ആരംഭിച്ചെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയതായി ഫേസ്ബുക്ക് പറഞ്ഞു. മേഖലയില്‍ ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഫേസ്ബുക്കിനുള്ള പങ്ക് വര്‍ധിച്ചിട്ടുണ്ട്.

യാത്രകള്‍, രാത്രികാല ഷോപ്പിംഗ്, റംസാന്‍ വ്രതം, ആരോഗ്യം തുടങ്ങിയ ഏത് വിഷയത്തേക്കുറിച്ചായാലും ഫേസ്ബുക്കിലൂടെ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്താം. ഫേ്‌സ്ബുക്കിന്റെ സഹോദര സ്ഥാപനമായ ഇന്‍സ്റ്റഗ്രാമിലും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് ഇഫ്താര്‍, ഡെസ്സേര്‍ട്‌സ്, ഫാഷന്‍, കാര്‍, വീട് എന്നിവയിലാണെന്ന് ഗവേഷണത്തില്‍ പറയുന്നു.

Comments

comments

Categories: World