നോട്ട് അസാധുവാക്കല്‍ : വെള്ളിയുടെ ആവശ്യകതയില്‍ കുറവ്

നോട്ട് അസാധുവാക്കല്‍ : വെള്ളിയുടെ ആവശ്യകതയില്‍ കുറവ്

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യത്തെ വെള്ളി തകിടുകളിലുള്ള ആഗോള നിക്ഷേപത്തില്‍ കുറവുണ്ടായതായി സര്‍വേ റിപ്പോര്‍ട്ട്. സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വേള്‍ഡ് സില്‍വര്‍ സര്‍വേ 2017 ലാണ് ഇക്കാര്യമുള്ളത്. ആഗോളതലത്തില്‍ വെള്ളി ഖനനത്തില്‍ ഇടിവനുഭവപ്പെട്ട 2002 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 0.6 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വെള്ളിയുടെ മൊത്തം ഭൗതിക ആവശ്യകതയില്‍ 11 ശതമാനത്തിന്റെ കുറവനുഭവപ്പെട്ടതായും സര്‍വേ പറയുന്നു. വെള്ളി നാണയങ്ങളുടെയും തകിടുകളുടെയും നിക്ഷേപത്തിലാണ് ഏറ്റവുമധികം കുറവനുഭവപ്പെട്ടിട്ടുള്ളത്. ആഗോളതലത്തില്‍ വെള്ളിയുടെ ആവശ്യകത കുറയുന്നതില്‍ ഇന്ത്യക്ക് വലിയ പങ്കുണ്ടെന്നാണ് സര്‍വേ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy