പാക്കിസ്താനില്‍ ചൈന തെറ്റുകള്‍ ആവര്‍ത്തിക്കുന്നു

പാക്കിസ്താനില്‍ ചൈന തെറ്റുകള്‍ ആവര്‍ത്തിക്കുന്നു
കോടിക്കണക്കിന് രൂപയുടെ നിക്ഷേപം പാക്കിസ്താന് കൂടുതല്‍ സ്ഥിരത നല്‍കാന്‍ 
സഹായിക്കില്ല

പാക്കിസ്താനില്‍ 46 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് 2015-ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും കുറവ് ലഭിച്ച ഭാവമായിരുന്നു പാക്കിസ്താനുണ്ടായത്. അതിനാല്‍ ഈ പ്രസ്താവനയില്‍ അവര്‍ അത്ര ആശ്ചര്യപെട്ടില്ല. രാജ്യത്ത് നടക്കുന്ന പല വസ്തുതകളും മറച്ചുവെക്കുന്നതിന് പാക്കിസ്താന്റെ സൈനിക, രാഷ്ട്രീയ പ്രമാണിമാര്‍ക്ക് വിദേശത്തുനിന്നും വന്‍തോതില്‍ സഹായം ലഭ്യമായിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് എട്ടുമാസം കഴിഞ്ഞപ്പോള്‍ ബജറ്റിന്റെ മൂന്നിലൊരു ഭാഗം പ്രതിരോധ ആവശ്യങ്ങള്‍ക്കായി മാറ്റി വെക്കാമെന്ന് അന്നത്തെ പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ പട്ടാള മേധാവികള്‍ക്ക് വാക്കു നല്‍കിയിരുന്നു. തന്റെ ഈ പ്രസ്താവനയെ അമേരിക്ക ഏറ്റെടുക്കും എന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം.

പാക്കിസ്താനില്‍ നടത്താന്‍ പോകുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് വ്യക്തമായ ധാരണയാണ് ഉള്ളത്. ചൈന പാക്കിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) എന്ന പേരില്‍ അറിയപ്പെടുന്ന റോഡ്, റെയില്‍, വൈദ്യുതി, തുറമുഖപദ്ധിതിയിലായിരിക്കും ചൈനയുടെ നിക്ഷേപം എന്ന് കഴിഞ്ഞ മാസത്തെ യോഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. ഈ പദ്ധതികള്‍ ചൈനയെ ഒരിക്കലും യൂറോപ്പിലേക്കോ, ദക്ഷിണ പൂര്‍വേഷ്യയിലുള്ള വിപണികളിലേക്കോ, വിതരണക്കാരിലേക്കോ എത്തിക്കുന്നതിന്റെ ഭാഗമല്ല എന്നറിയാം. എന്നാല്‍ അതിര്‍ത്തിക്കപ്പുറമുള്ള രാജ്യങ്ങളുടെ സ്ഥിരതയും, വികസനവുമാണ് ഇതുവഴി പ്രോല്‍സാഹിപ്പിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചു. ചൈനയുടെ കോടിക്കണക്കിന് ജനങ്ങള്‍ പാക്കിസ്താന്റെ ദീര്‍ഘദൂര വിതരണശൃംഖല ലഘൂകരിക്കുമെന്നാണ് അന്തരാഷ്ട്രനാണയനിധി (ഐഎംഎഫ്) പോലും പ്രതീക്ഷിക്കുന്നത്. ഒരു പക്ഷേ രാജ്യത്തിന്റെ വികസന ബജറ്റില്‍ സമ്മര്‍ദ്ദം കുറയ്ക്കാനും ഇതുമൂലം സാധിച്ചെന്നു വരാം.

എന്നിരുന്നാലും അത് ദശാബ്ദങ്ങളായി പാക്കിസ്താന്റെ അമേരിക്കന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് അന്ധമായ ശുഭപ്രതീക്ഷയിലുണ്ടായ ഗണ്യമായ കുറവിനെ പ്രതിഫലിപ്പിക്കുന്നു. പാക്കിസ്താനിലുള്ള പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ചൈനയ്ക്കും സ്വന്തം പണം നല്‍കി തലവേദന വരുത്തി വെക്കുന്നതായിരിക്കും ഫലം. സിപിഇസിയുടെ ഭാഗമായി ചൈനീസ് വായ്പ പാക്കിസ്താന്റെ നഗരവികസനം, അടിസ്ഥാന സൗകര്യം, വൈദ്യുതിനിലയം, തുറമുഖം, ഹൈവേ എന്നീ മേഖലകളിലായിരിക്കും മുടക്കുക. ഇതില്‍ വൈദ്യുതിക്കാണ് പ്രമുഖ സ്ഥാനം നല്‍കിയിരിക്കുന്നത്. 18 ബില്ല്യണ്‍ ഡോളറാണ് ഈ മേഖലയില്‍ ആവശ്യമുള്ളത്. ഹൈവേ, തുറമുഖം എന്നിവിടങ്ങളിലേക്കായി 10 ബില്ല്യണ്‍ ഡോളറും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.

സാധാരണഗതിയില്‍ ചൈന തങ്ങളുടെ ഇതുപോലുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വളരെ അധികം കഷ്ടപ്പെടാറുണ്ട്. എന്നാല്‍ പാക്കിസ്താന്റെ ഭാവനയെ ഇതിനോടകം പിടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ച്ചവച്ച കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇവരുടെ ശ്രമം. മാത്രമല്ല സിമെന്റ് രംഗം നല്ല വളര്‍ച്ച കൈവരിച്ചു വരുന്നുണ്ട്. അതിനൊപ്പം റിയല്‍ എസ്റ്റേറ്റ് വിലയും വര്‍ധിച്ചു വരുന്നുണ്ട്.

ഇതുപോലുള്ള സഹായങ്ങള്‍ നല്‍കുന്നതിലൂടെ ചൈനയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങളാണുള്ളത്. ഇപ്പോള്‍ ചൈനയുടെ പ്രധാന ചരക്കുനീക്ക മാര്‍ഗമാണ് മലാക്ക ഡൈലേമ. എന്നാല്‍ ഇതു വഴിയുള്ള ചരക്കുനീക്കം ഏതു സമയവും, ഇന്ത്യയും അമേരിക്കയും വിചാരിച്ചാല്‍ തടയാന്‍ സാധിക്കും. അതിനാല്‍ ചൈന ഈ മാര്‍ഗം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പാക്കിസ്താനുമായുള്ള ഇത്തരത്തിലുള്ള ബന്ധം ഉപയോഗിച്ച് അറബിക്കടലിലെ ഗ്വാഡാര്‍ തുറമുഖം വഴി എണ്ണയും, ചരക്കുകളും സിന്‍ജിയാങ് പ്രവിശ്യയിലേക്ക് എത്തിക്കുക എന്നതാണ് ചൈന പാക്കിസ്താനുമായുള്ള ബന്ധംകൊണ്ട് പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്. ചൈനയുടെ വിശകലന വിദഗ്ധര്‍ പറയുന്നത് ചൈനയുമായുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തനം പാക്കിസ്താന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും എന്നാണ്.

ഇത്തരം ന്യായവാദങ്ങള്‍ പല മുന്‍കാല പാഠങ്ങളെയും അവഗണിക്കുന്നവയാണ്. പ്രധാനമായും ശ്രദ്ധിക്കേണ്ടത് പാക് രാഷ്ട്രീയം തന്നെ. ഇപ്പോള്‍ തന്നെ അവിടെ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു ആഭ്യന്തര സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതുപോലെയാണ് മുന്നോട്ടു പോകുന്നത്.

ബലോചിസ്ഥാന്‍ നേതാക്കള്‍ പറയുന്നത് യഥാര്‍ത്ഥത്തില്‍ സിപിഇസിയുടെ പ്രവര്‍ത്തനങ്ങള്‍ കടന്നുപോകേണ്ടത് തങ്ങളുടെ പ്രവിശ്യയിലും അയല്‍ പ്രദേശമായ ഖൈബര്‍ പക്തൂണ്ഖ്വയിലൂടെയുമാണ് എന്നാണ്. എന്നാല്‍ അതില്‍ നിന്നും മാറി, പഞ്ചാബിലെയും സിന്ധിലെയും കിഴക്കന്‍ പ്രവിശ്യകള്‍ക്ക് സാമ്പത്തിക പ്രയോജനം ലഭിക്കുന്നരീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിഘടനവാദികള്‍ പറയുന്നതനുസരിച്ച് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് പദ്ധതിയിലെ മാറ്റം. ഇദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ പ്രവിശ്യയുടെ ഭരണാധികാരി അദ്ദേഹത്തിന്റെ അനുജന്‍ ഷഹബാസാണ്.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചൈനയ്ക്ക് മുന്‍കൈയെടുത്തേ മതിയാകൂ. ഇസ്ലാമാബാദിലും ലാഹോറിലുമുള്ള ഭരണാധികാരികള്‍ക്ക് ബലോചിസ്ഥാന്‍ സ്വദേശികളുടെ ഇടപെടലുകളെ അതിജീവിക്കേണ്ടതുണ്ട്. കാരണം ബലോചിസ്ഥാനിലുള്ളവര്‍ അക്രമ പ്രവര്‍ത്തനങ്ങളിലൂടെ ഇടനാഴിയിലെ തൊഴിലാളികളെ തടസ്സപ്പെടുത്താന്‍ കഴിവുള്ളവരാണ്. ഇത് പാക്കിസ്താന്‍ കൂടുതല്‍ പ്രശ്‌നബാധിതമായി തുടരാന്‍ കാരണമാകും.

രണ്ടാമത്തെ പ്രധാനപാഠം പാക്‌സൈന്യത്തെ സൂക്ഷിക്കേണ്ടതുണ്ടെന്നതാണ്. പതിറ്റാണ്ടുകളുടെ വിദേശ പിന്തുണ പാക്കിസ്താന്റെ ഭരണകൂടത്തെയും, സമ്പദ്‌വ്യവസ്ഥയെയും, സമൂഹത്തെയും മാത്രമല്ല അവരുടെ സൈന്യത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുകയായിരുന്നു. പാക്കിസ്താനുമായി ഏതു തരത്തിലുള്ള ബന്ധമാണ് സ്ഥാപിക്കണ്ടതെന്നസംശയത്തിലൂടെയാണ് ചൈന കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. പാക്‌സൈന്യമായുള്ള ബന്ധത്തിനാണോ സര്‍ക്കാരായുള്ള ബന്ധത്തിനാണോ കൂടുതല്‍ ശക്തികൊടുക്കേണ്ടതെന്നുള്ള ആശയക്കുഴപ്പത്തിലാണിവര്‍. എന്തു പദ്ധതി പ്രകാരമാണെങ്കിലും പാക്കിസ്താനിലേക്ക് പണം അയയ്ക്കുന്നത് അവരുടെ സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കാനേ സഹായിക്കു. അവിടത്തെ സര്‍ക്കാരും ഇതിന് നിശബ്ദപിന്തുണ നല്‍കുന്ന സാഹചര്യമാകും ഉണ്ടാകുക. പിന്നീട് സിപിഇസി പ്രോജക്റ്റുകള്‍ പൂര്‍ണതയില്‍ എത്താതെ തുടച്ചു നീക്കപ്പെടുകയും ചെയ്യും. പദ്ധതി ആരംഭിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും പാക്‌സര്‍ക്കാര്‍ ഇതിലേക്കായി ചെലവിടാം എന്നു വാഗ്ദാനം ചെയ്ത തുക മുഴുവന്‍ നല്‍കിയിട്ടില്ല.

സൈന്യത്തിന് സര്‍ക്കാരിനേക്കാള്‍ പ്രാധാന്യമുള്ള രാജ്യങ്ങളില്‍ അവിടത്തെ സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുക്കാന്‍ സര്‍ക്കാരിനു ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ ദുര്‍ബലപ്പെടുത്താറാണ് പതിവ്. സുസ്ഥിരവും സമ്പല്‍സമൃദ്ധവുമായ പാക്കിസ്താന്‍ ദക്ഷിണ കിഴക്കന്‍ ഏഷ്യക്കും, ചൈനക്കും, ബാക്കി രാജ്യങ്ങള്‍ക്കും ആവശ്യമാണ്. എന്നാല്‍ ഇത്തരത്തിലുള്ള മാറ്റം സിപിഇസി മൂലം കൈവരിക്കുക എന്നത് വളരെ പ്രയാസമാണ്.

Comments

comments

Categories: FK Special, World