വ്യവസായലോകത്തെ മാറ്റി മറിച്ച പത്ത് വര്‍ഷങ്ങള്‍

വ്യവസായലോകത്തെ മാറ്റി മറിച്ച പത്ത് വര്‍ഷങ്ങള്‍
നിര്‍ണായകമാറ്റങ്ങളാണ് കഴിഞ്ഞ ദശകത്തിനിടെ വ്യവസായലോകത്ത് സംഭവിച്ചിരിക്കുന്നത്

തന്ത്രങ്ങള്‍ നയത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു, എന്നാല്‍ അവയ്ക്കു ദര്‍ശനത്തോളം പ്രാധാന്യമില്ലതാനും. ഇന്നത്തെ വ്യവസായലോകത്തെ നിയമവ്യവസ്ഥിതികളെയാണ് ഇവ കാണിക്കുന്നത്. വമ്പന്‍ എതിരാളികളുടെ പാതപിന്തുടര്‍ന്ന് വ്യവസായസാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ എളുപ്പം സാധിക്കില്ല. സ്വന്തം പാത അവനവന്‍ പരുവപ്പെടുത്തേണ്ടതാണ്. ആഗോളവിപണിയിലെ സമ്പദ് വ്യവസ്ഥയില്‍ രാജ്യാന്തര വീരന്മാര്‍ പരസ്പരം മല്‍സരിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നത്. ഇന്നത്തെ വ്യവസായലോകത്ത് രണ്ടാമതാകാന്‍ ആരും തയാറാകില്ല. അതുകൊണ്ട് പിന്തുടരുകയെന്നത് ആര്‍ക്കും ഹിതകരമായി തോന്നില്ല.

കാര്യങ്ങള്‍ എത്രത്തോളം മാറിമറിഞ്ഞെന്ന് കഴിഞ്ഞ വര്‍ഷത്തോടെ വ്യക്തമായി. ആദ്യമായി ലോകത്തിലെ ഏറ്റവും മൂല്യമുള്ള മുന്‍നിര കമ്പനികളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനവും ടെക് കമ്പനികള്‍ കൈവരിച്ചു. ആപ്പിള്‍, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഫേസ്ബുക്ക് എന്നിവയായിരുന്നു അത്.

ടെക് കമ്പനി ഭീമന്മാരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്?

ആദ്യമായി ചൂണ്ടിക്കാട്ടേണ്ടത് വിപണി മൂല്യമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഗണ്യമായ ഭാഗം ഇവരുടെ വിപണി മൂല്യം പിടിച്ചെടുക്കുന്നു. 2007-ല്‍ മൈക്രോസോഫ്‌റ്റെന്ന ഒരേയൊരു ടെക് കമ്പനി മാത്രമാണ് ലോകത്തിലെ ഏറ്റവും വലിയ 10 കമ്പനികളില്‍ ഉള്‍പ്പെട്ടിരുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച പത്ത് കമ്പനികളില്‍ പകുതിയിലധികം ടെക് കമ്പനികള്‍ സ്ഥാനം പിടിച്ചു. ഇതിനര്‍ത്ഥം മറ്റ് കമ്പനികള്‍ ഇല്ലാതായി എന്നല്ല, മറിച്ച് ടെക് കമ്പനികള്‍ ക്ഷണമാത്രയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ഇന്നത്തെ വ്യവസായത്തില്‍ എതിരാളികളെ മുട്ടുകുത്തിക്കുന്നതു മാത്രമല്ല നേട്ടം, കമ്പനികളുടെ അതിജീവനവും ഒരു പ്രധാന ഘടകമാണ്. അതിനാല്‍ എളുപ്പത്തില്‍ വളരേണ്ടത് കമ്പനികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ചെലവുകള്‍ നിയന്ത്രിക്കാനും തീരുമാനങ്ങള്‍ കൈക്കൊള്ളാനും വിപണി പങ്കാളിത്തം നേടിയെടുക്കാനും മറ്റ് വ്യവസായങ്ങളേക്കാള്‍ വളരെ വേഗത്തില്‍ ടെക് കമ്പനികള്‍ വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും പുതുമയുള്ളതാക്കാന്‍ ജീവനക്കാരെ കൂടുതല്‍ പ്രാപ്തരാക്കാനും ഇവര്‍ ശ്രമിക്കുന്നു.

ഇന്നത്തെ നൂതന നയങ്ങള്‍ പെട്ടെന്ന് സ്വീകരിക്കപ്പെടുന്നവയാണ്. സര്‍ഗാത്മയുള്ളവര്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരങ്ങളുടെ കലവറ തുറക്കപ്പെടുന്നു. മികച്ച് അഞ്ച് കമ്പനികള്‍ സൃഷ്ടിക്കാന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ട ആവശ്യമില്ല. ഒരു ദശാബ്ദം മുമ്പേ അത് സംഭവിച്ചു കഴിഞ്ഞു. നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതകാലത്തു തന്നെ ഇത് ചെയ്യാം. ഈ കമ്പനികള്‍ക്കെല്ലാം ഏകദേശം 28 വര്‍ഷത്തെ പഴക്കം മാത്രമാണുള്ളത്. വന്‍കിട കമ്പനികളാണെങ്കിലും വ്യവസായ സംരംഭകരാണ് ഈ കമ്പനികള്‍ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. മിക്ക കമ്പനികളുടെയും വോട്ടിംഗ് ഷെയറുകളുടെ ഗണ്യമായ ഭാഗം അവരുടെ സ്ഥാപകരുടെ തന്നെ കൈവശമാണ്. പത്ത് വര്‍ഷം മുമ്പ് നടന്ന നാടകീയമാറ്റമാണിത്. പങ്കാളിത്ത ഉടമസ്ഥതയും നയരൂപീകരണവുമായി ഊര്‍ജ്ജ, ഖനന കമ്പനികള്‍ വ്യവസായ ലോകം ഭരിക്കുമ്പോള്‍ ഉദ്യോഗസ്ഥമേധാവിത്വമുള്ള ബാങ്കുകളും പൊതുമേഖലാഭീമന്മാരും ഉപഭോക്താക്തൃ കേന്ദ്രീകൃത കുടുംബ വ്യവസായങ്ങളും ഉണ്ടാകുന്നു.

അങ്ങനെ സര്‍ക്കാരും പൊതുമേഖലയും നിയന്ത്രിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ നിയന്ത്രണം സ്വകാര്യമേഖലയിലെ ഏതാനും സംരംഭകരിലേക്കു മാറുന്നു. സമ്പത്തിന്റേയും ഭരണത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും മുഴുവന്‍ ഘടനയും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. മാറ്റത്തിന്റെ വേഗം അസന്തുലിതമായതോടെ അടുത്ത പത്തു വര്‍ഷങ്ങള്‍ കൊണ്ടുള്ള മാറ്റങ്ങള്‍ പ്രവചനാതീതമാണ്.

Comments

comments