വ്യത്യസ്ത ആവശ്യങ്ങളുള്ള യൂറോപ്പ്

വ്യത്യസ്ത ആവശ്യങ്ങളുള്ള യൂറോപ്പ്
തീവ്രദേശീയതയുടെ കാലത്തുതന്നെ ഉത്തരവാദിത്തരാഷ്ട്രീയത്തിന്റെ മഹനീയമാതൃകയും
യൂറോപ്പില്‍ ദര്‍ശിക്കാം

യൂറോപ്പിന് ആത്മവിശ്വാസം വീണ്ടുകിട്ടിയിരിക്കുകയാണ്. തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷം, യൂറോപ്പിന്റെ കേന്ദ്രമായ ഫ്രാന്‍സ് വ്യവസ്ഥാപിതമായ രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ അതിജീവിച്ച് തല ഉയര്‍ത്തി നില്‍ക്കുന്നു. എന്നാല്‍ തിരിച്ചുപിടിച്ച ഈ ആത്മവിശ്വാസം ആത്മസംതൃപ്തിക്കുള്ള ന്യായമല്ല. ബ്രിട്ടണ്‍, പോളണ്ട്, ഗ്രീസ്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പ്രകടമായ പ്രതിഷേധങ്ങളെ അത്ര എളുപ്പത്തില്‍ അതിജീവിക്കാന്‍ യൂറോപ്യന്‍ യൂണിയന് കഴിയില്ല. അവിടെ ഒരു തിടുക്കവും അസംതൃപ്തിയും നിലനില്‍ക്കുന്നുമുണ്ട്. ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷം യൂറോപ്പ് നിരന്തരമായ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് നീങ്ങിയിരുന്നത്. എങ്കില്‍പ്പോലും എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഏതെങ്കിലും നിയമമോ എന്തെങ്കിലും ധാരണയോ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

മള്‍ട്ടി-സ്പീഡ് യൂറോപ്പ് എന്ന ആശയമാണ് പരിഷ്‌കരണ ചര്‍ച്ചകളിലെ പ്രധാന പ്രമേയം. എല്ലാ അംഗരാജ്യങ്ങളും ലക്ഷ്യം വെക്കുന്ന കാഴ്ചപ്പാടും ഇതുതന്നെ. ഇത് മുന്നേറ്റത്തിനു വേണ്ടിയുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ഇത് വോട്ടര്‍മാരുടെ ആശങ്കകളെയും എതിര്‍പ്പുകളെയും അവഗണിക്കുന്നു. ഓരോ രാജ്യത്തിന്റെയും ആവശ്യങ്ങളെയും ഇത് അവഗണിക്കുകയാണ്. യൂറോപ്യന്‍യൂണിയനില്‍ നിന്നു പുറത്തു കടക്കാനുള്ള ബ്രിട്ടന്റെ ജനഹിതം (ബ്രെക്‌സിറ്റ്) ഇതിന് സമീപകാല ഉദാഹരണമാണ്. യൂറോപ്പിന് ഒരു വീക്ഷണം വേണമെന്നത് തര്‍ക്കരഹിതമായ കാര്യമാണ്. എന്നാല്‍ അംഗരാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ സങ്കുചിത പ്രാദേശികവാദത്തില്‍ അധിഷ്ഠിതമായ സമീപനമാണ് സ്വീകരിക്കുന്നത്. വിഭിന്ന ആവശ്യങ്ങളുള്ള യൂറോപ്പിനെക്കുറിച്ചാണ് അടിസ്ഥാനപരമായി ചിന്തിക്കേണ്ടത്.

പങ്കുവെക്കപ്പെടുന്ന യൂറോപ്യന്‍ മൂല്യങ്ങളും പൗരസ്വാതന്ത്ര്യങ്ങളും ഉണ്ടെന്നത് ശരിയാണ്. യൂറോപ്യന്‍ പ്രോജക്റ്റ്‌ പൊതുവായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങളുടെ സ്വത്വങ്ങളെ പരിഗണിക്കുകയും ബഹുമാനിക്കുകയും വേണം. മൂല്യങ്ങള്‍, സമൂഹത്തിലെയും തൊഴില്‍ വിപണിയിലെയും പരിഷ്‌കരണ ആശയങ്ങള്‍ക്കും നികുതിയുടെ പരിധിക്കും മേല്‍പ്പറഞ്ഞ നിബന്ധനകള്‍ക്കും ഒറ്റ വിപണിയുടെ തത്വങ്ങള്‍ക്കും അതീതമാകാന്‍ പാടില്ല.

അംഗരാജ്യങ്ങള്‍ക്കും അംഗമാക്കാന്‍ സാധ്യതയുള്ളവര്‍ക്കും പുറത്തേക്കു പോകുന്നവര്‍ക്കും വ്യാവസായം , ജനസംഖ്യാവികസനം, കമ്മ്യൂണിസ്റ്റ് പൈതൃകം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉണ്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മല്‍സര സൂചികയില്‍ പറയുന്നതനുസരിച്ച് യൂറോപ്പിലെ പത്തില്‍ എട്ട് മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥകളും വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ളവരാണ്. മല്‍സരക്ഷമതയുടെ കാര്യത്തില്‍ പ്രാദേശിക വേര്‍തിരിവിന്റെ അന്തരം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്.

എന്നാല്‍ അത് മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കാനോ യൂണിയനില്‍ എങ്ങനെ ബിസിനസ്സ് ചെയ്യണമെന്നതിന്റെ പ്രമാണമായിക്കരുതി മുമ്പോട്ടുപോകാനോ കഴിയില്ല. എന്നാല്‍ ഒറ്റരാത്രികൊണ്ട് ഈ വേര്‍തിരിവ് ഇല്ലാതാക്കാമെന്ന് യഥാര്‍ത്ഥ്യബോധമുള്ള ആരും പ്രതീക്ഷിക്കില്ല. കൂടുതല്‍ അനുകൂലമായ സാമ്പത്തികഅന്തരീക്ഷം യൂറോപ്പില്‍ സൃഷ്ടിക്കുന്നത് അവിടെയുള്ള ആളുകള്‍ക്ക് ഉപകാരപ്രദമായതും അയല്‍ രാജ്യങ്ങള്‍ക്കു മുമ്പില്‍ യൂറോപ്പിന്റെ ആകര്‍ഷണീയതയെ കൂടുതല്‍ പ്രഭാവമുള്ളതാക്കാന്‍ സഹായിക്കുന്നതുമാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നതില്‍ യൂറോപ്യന്‍ നേതാക്കള്‍ ശരിയായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണും യൂറോപ്പുമായി ഉണ്ടായ വൈരുദ്ധ്യത്തിന്റെയും അരക്ഷിതത്വത്തിന്റെയും അവശിഷ്ടങ്ങള്‍ നിറഞ്ഞ ലോകത്ത് സ്ഥിരത സൃഷ്ടിക്കാന്‍ ഇത് കാരണമാകും.

വളരെ ഫലപ്രദമായി സാമ്പത്തിക മാന്ദ്യത്തെ മറികടന്നതിനാലും തൊഴിലില്ലായ്മ നിയന്ത്രിച്ചു നിര്‍ത്തിയതിലും ചില മേഖലകളില്‍ ശക്തമായി തുടക്കമിടാന്‍ കഴിഞ്ഞു എന്നതിലുമെല്ലാം ജര്‍മന്‍കാര്‍ക്ക് സന്തോഷിക്കാം. എന്നിരുന്നാലും യൂറോപ്പുകാര്‍ എന്ന നിലയില്‍ ആവശ്യത്തിലധികം വ്യാപാരം വര്‍ദ്ധിക്കുന്നത് സുസ്ഥിരമല്ലാത്ത അസമത്വം സൃഷ്ടിക്കുന്നുണ്ടെന്ന് സമ്മതിക്കുക തന്നെ വേണം. എന്നാല്‍ യൂറോപ്യന്‍ യുവത്വത്തെ ആകര്‍ഷിച്ചിരുന്ന ബര്‍ലിന്റെ കാന്തിക പ്രഭാവവും ശക്തമായ തൊഴില്‍ വിപണി ഉള്‍പ്പെടെയുള്ള മറ്റ് ഘടകങ്ങളും ഈ വിഭജനത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്, പ്രത്യേകിച്ചും വൈദഗ്ധ്യത്തെയും ആശയങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സമ്പദ് വ്യവസ്ഥയിലേക്ക് ജര്‍മനി മാറിക്കൊണ്ടിരിക്കുമ്പോള്‍.

ഒരു പ്രധാന തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു വലിയ കടാശ്വാസം പ്രഖ്യാപിക്കുന്നതിനോട് ഒരു സര്‍ക്കാരിനും യോജിക്കാനാവില്ല. എങ്കിലും യൂറോപ്പിലെ മല്‍സരാധിഷ്ഠിത മേഖലകളിലെ നേതാക്കള്‍ അംഗരാഷ്ട്രങ്ങളെ പൊതുആനുകൂല്യങ്ങളിലൂടെ മെച്ചപ്പെടുത്താനുള്ള വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുമെന്നു പ്രത്യാശിക്കാം. സിറിയയിലെയും ഇറാഖിലേയും യുദ്ധത്തിന്റെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തില്‍ പലായനം ചെയ്ത അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ ജര്‍മന്‍ സഖ്യ സര്‍ക്കാര്‍ തീരുമാനിച്ചു. ജനസംഖ്യാപരമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന രാജ്യം വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തത്. ആഭ്യന്തര രാഷ്ട്രീയത്തില്‍ നേരിടാന്‍ സാധ്യതയുള്ള തികിച്ചടി വകവെക്കാതെ മാനുഷികമൂല്യം ഉയര്‍ത്തിപ്പിടിച്ചു വലിയൊരു സൗമനസ്യമാണു സര്‍ക്കാര്‍ കാണിച്ചത്. തീവ്രദേശീയതയുടെ കാലത്ത് രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ മഹനീയമാതൃകയാണിത്.

Comments

comments

Categories: FK Special, World