സ്‌പെഷല്‍ എഡിഷന്‍ വെസ്പ എലഗന്റ് 150 അവതരിപ്പിച്ചു

സ്‌പെഷല്‍ എഡിഷന്‍ വെസ്പ എലഗന്റ് 150 അവതരിപ്പിച്ചു
പുണെ എക്‌സ്-ഷോറൂം വില 95,077 രൂപ

ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ വെസ്പ സ്‌പെഷല്‍ എഡിഷന്‍ എലഗന്റ് 150 ഇന്ത്യയില്‍ അവതരിപ്പിച്ചു. 95,077 രൂപയാണ് പ്രീമിയം സ്‌കൂട്ടറിന്റെ പുണെ എക്‌സ്-ഷോറൂം വില. വെസ്പ SXL, VXL മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

ബേഷ് യൂണികോ, പേള്‍ വൈറ്റ് നിറങ്ങളില്‍ വെസ്പ എലഗന്റ് സ്‌പെഷല്‍ എഡിഷന്‍ ലഭിക്കും. ഇരട്ട ലെതര്‍ സീറ്റുകള്‍, ടിന്റഡ് ഫ്‌ളൈ സ്‌ക്രീന്‍ എന്നിവ സവിശേഷതകളാണ്.

150 സിസി എന്‍ജിന്‍ 11.6 പിഎസ് കരുത്തും 11.5 എന്‍എം ടോര്‍ക്കുമേകും. 12 ഇഞ്ച് അലോയ് വീലുകളില്‍ ട്യൂബ്‌ലെസ് ടയറുകളാണ് നല്‍കിയിരിക്കുന്നത്.

കളര്‍ കോ-ഓര്‍ഡിനേറ്റഡ് ഹെല്‍മറ്റ്, ഓള്‍ റൗണ്ട് ക്രോം ഗാര്‍ഡ് കിറ്റ്, ഫ്രണ്ട് ബംപര്‍ ഗാര്‍ഡ് എന്നീ അധിക ആക്‌സസറികള്‍ കമ്പനി നല്‍കുന്നു.

ക്ലാസ്സിയും ആധുനിക രൂപകല്‍പ്പനയും സമന്വയിക്കുന്ന വെസ്പ എലഗന്റ് ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുമെന്ന് പിയാജിയോ വെഹിക്ക്ള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഇന്ത്യാ) സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ സ്റ്റെഫാനോ പെല്ലെ പറഞ്ഞു.

വെസ്പ ഡീലര്‍ഷിപ്പുകളിലൂടെയും ആകര്‍ഷകമായ കാഷ് ബാക്ക് ഓഫറുകളുമായി പേടിഎം വഴിയും സ്‌പെഷല്‍ എഡിഷന്‍ വെസ്പ എലഗന്റ് 150 വാങ്ങാം.

Comments

comments

Categories: Auto