പീഡിയാട്രിക് വെക്കേഷന്‍ വെല്‍നെസ് ക്യാമ്പ്

പീഡിയാട്രിക് വെക്കേഷന്‍ വെല്‍നെസ് ക്യാമ്പ്
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും

കൊച്ചി: കുട്ടികളുടെ സമഗ്രമായ ആരോഗ്യം ഉറപ്പു വരുത്തത്തുകയെന്ന ഉദ്ദേശ്യത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റി പ്രത്യേക പീഡിയാട്രിക് വെക്കേഷന് വെല്‍നെസ് ക്യാമ്പ് നടത്തുന്നു. ഈ മാസം 13 ന് രാവിലെ 9 മണി മുതല് ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും.

ജനറല്‍ പീഡിയാട്രീഷ്യന്, പീഡിയാട്രിക് ന്യൂറോ, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്‍ഡോക്രൈനോളജി, പീഡിയാട്രിക് ഗ്യാസ്‌ട്രോ, പീഡിയാട്രിക് കാര്‍ഡിയോ, പീഡിയാട്രിക് ഓര്‍ത്തോ, പീഡിയാട്രിക് ഓണ്‌കോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ കുട്ടികളെ വിശദമായി പരിശോധിക്കുന്നതാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് പ്രത്യക നിരക്കില്‍ പരിശോധനകള്‍ നടത്താനുള്ള സൗകര്യവും ആസ്റ്റര്‍ മെഡ്‌സിറ്റി ഒരുക്കും. സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്മാരായ ഡോ. ജീസന് ഉണ്ണി, ഡോ. പി സി അലക്‌സാണ്ടര്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗീത മമ്മയില്‍, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനില്‍ എസ് ആര്‍ തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് 8111998011, 8111998077

Comments

comments

Categories: Life