വേദനസംഹാരികളുടെ അമിത ഉപയോഗം ഹൃദയാഘാതത്തിലേക്കു നയിക്കും

വേദനസംഹാരികളുടെ അമിത ഉപയോഗം ഹൃദയാഘാതത്തിലേക്കു നയിക്കും

പെയിന്‍ കില്ലറുകളുടെ അമിത ഉപയോഗം ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വേദനയ്ക്കും, നീരുവീഴ്ച്ചയ്ക്കും ഉപയോഗിച്ചുവരുന്ന സ്റ്റിറോയ്ഡിന്റെ അംശങ്ങള്‍ അടങ്ങാത്ത ആന്റി-ഇന്‍ഫഌമേറ്ററി മരുന്നുകളുടെ ദൈനംദിന ഉപയോഗം ഹൃദയാഘാതത്തിനുള്ള സാധ്യത 20 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇബ്‌പ്രോഫന്‍, ഡൈക്ലോഫെനാക്ക്, സെലിക്കോബിക്‌സ്, നാപ്രോക്‌സന്‍ മുതലായ മരുന്നുകള്‍ ഒരാഴ്ച്ചയില്‍ കുറയാത്ത സമയം ഉപയോഗിച്ചിട്ടുള്ള എല്ലാവരിലും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തിയതായി ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.

Comments

comments

Categories: Life