ട്രംപിന്റെ തീരുമാനത്തെ കുറിച്ച് ആലോചിച്ച് സമയം കളയാനില്ലെന്ന് പുറത്താക്കപ്പെട്ട എഫ്ബിഐ മേധാവി

ട്രംപിന്റെ തീരുമാനത്തെ കുറിച്ച് ആലോചിച്ച് സമയം കളയാനില്ലെന്ന് പുറത്താക്കപ്പെട്ട എഫ്ബിഐ മേധാവി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന് തന്നെ കാരണമില്ലാതെയോ കാരണത്തോടെയോ പുറത്താക്കാനുള്ള അവകാശമുണ്ടെന്ന് ആകസ്മിക തീരുമാനത്തിലൂടെ ചൊവ്വാഴ്ച സ്ഥാനഭ്രഷ്ടനാക്കപ്പെട്ട എഫ്ബിഐ മേധാവി 56-കാരനായ ജെയിംസ് കോമി സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ വേര്‍പിരിയല്‍ കത്തില്‍ സൂചിപ്പിച്ചു.

തന്നെ പുറത്താക്കിയ ട്രംപിന്റെ തീരുമാനത്തെ കുറിച്ചോ അത് നടപ്പിലാക്കിയ രീതിയെ കുറിച്ചോ ആലോചിച്ച് സമയം കളയാനില്ലെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.കോമിയുടെ സേവനത്തില്‍ താന്‍ തൃപ്തനല്ലെന്ന് ട്രംപ് ബുധനാഴ്ച പ്രസ്താവിക്കുകയുണ്ടായി. എഫ്ബിഐയില്‍ പത്ത് വര്‍ഷ ടേമില്‍ മൂന്ന് വര്‍ഷം മാത്രമാണു കോമി പൂര്‍ത്തിയാക്കിയത്. ഇനി ഏഴ് വര്‍ഷം എഫ്ബിഐയില്‍ തുടരാമെന്നിരിക്കവേയാണ് അദ്ദേഹത്തെ ട്രംപ് ചൊവ്വാഴ്ച നീക്കം ചെയ്തത്.

Comments

comments

Categories: World