ആകര്‍ഷകമായ ഓഫറുകളുമായി ജോസ്‌കോ വാര്‍ഷികാഘോഷങ്ങള്‍

ആകര്‍ഷകമായ ഓഫറുകളുമായി ജോസ്‌കോ വാര്‍ഷികാഘോഷങ്ങള്‍

തിരുവനന്തപുരം: ഒട്ടേറെ ആനുകൂല്യങ്ങളും സമ്മാനങ്ങളുമായി ജോസ്‌കോ ജൂവലേഴ്‌സ് കിഴക്കേകോട്ട ഷോറൂമില്‍ വാര്‍ഷികാഘോഷങ്ങള്‍. നാളെ വരെ നീളുന്ന വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച്, പഴയ സ്വര്‍ണാഭരണങ്ങള്‍ വിലയിലോ തൂക്കത്തിലോ കുറവു വരാതെ ജോസ്‌കോ 916 ബിഎഎസ് ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

25,000/50,000 രൂപയ്ക്കുമേലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണനാണയം/ഡിസൈനര്‍ സാരി സമ്മാനമായി നേടാം. സ്വര്‍ണാഭരണങ്ങള്‍ക്ക് കുറഞ്ഞ പണിക്കൂലിയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 10,000 രൂപ കിഴിവും ലഭ്യമാണ്. പര്‍ച്ചേസ് നടത്തുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബമ്പര്‍ സമ്മാനമായി സ്വര്‍ണ നെക്‌ളേസും സ്വന്തമാക്കാനും അവസരമുണ്ട്. ആന്റിക്, സിംഗപ്പൂര്‍, ചെട്ടിനാട് ഡിസൈനര്‍ കളക്ഷനുകള്‍, പരമ്പരാഗത ആഭരണങ്ങള്‍ എന്നിവയുടെ അതിവിപുലമായ ശേഖരമാണ് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് അണിനിരത്തിയിരിക്കുന്നത്.

Comments

comments

Categories: Business & Economy