ഹൃദ്രോഗികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ അപകടകരം

ഹൃദ്രോഗികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ അപകടകരം

ചെറിയ അളവില്‍പോലും കഫീന്‍ അടങ്ങിയിട്ടുള്ള എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നത് ഹൃദ്രോഗികളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഹൃദയാഘാതം, അസ്വാഭാവികമായ നെഞ്ചിടിപ്പ് തുടങ്ങിയ മാരകപ്രശ്‌നങ്ങളായിരിക്കും ഇതുമൂലം ഉണ്ടാകുക എന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു. പരമ്പരാഗത ഹൃദ്രോഗമായ ക്യൂ ടി സിന്‍ഡ്രോം ബാധിതരില്‍ നടത്തിയ ഗവേഷണത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്. ഈ രോഗികളില്‍ അമിതമായ ഹൃദയമിടിപ്പ് ഉണ്ടാകുകയും, പെട്ടെന്നുള്ള മരണം സംഭവിക്കുകയും ചെയ്യാം. ചെറിയ അളവിലുള്ള എനര്‍ജി ഡ്രിങ്കുകള്‍ പോലും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നു. ഇത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

Comments

comments

Categories: Life