ബിഎസ്എഫും മാവോയ്സ്റ്റുകളും ഏറ്റുമുട്ടി

ബിഎസ്എഫും മാവോയ്സ്റ്റുകളും ഏറ്റുമുട്ടി

റായ്പൂര്‍: ഛത്തീസ്ഗഢിലെ പങ്കജൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും ബിഎസ്എഫ് ജവാന്‍മാരും തമ്മില്‍ ഏറ്റുമുട്ടി. പെട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാന്‍മാര്‍ക്കെതിരേ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കര്‍നറില്‍ രാവിലെ ഏഴു മണിക്കായിരുന്നു സംഭവം. വെടിവെപ്പിനെ പ്രതിരോധിച്ച ജവാന്‍മാര്‍ തിരിച്ചടിക്കുകയും ചെയതു. പ്രദേശത്തു കൂടുതല്‍ ജവാന്‍മാരെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 24-നു സുഖ്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനു ശേഷം ഇതാദ്യമായാണ് സൈന്യവും മാവോയിസ്റ്റുകളും നേരിട്ട് ഏറ്റുമുട്ടുന്നത്.

Comments

comments

Categories: Top Stories