പുസ്തകങ്ങളെ കാത്ത കേശവന്‍

പുസ്തകങ്ങളെ കാത്ത കേശവന്‍

പുസ്തകങ്ങള്‍ നാടിന്റെ അമൂല്യ സമ്പത്താണ്. ഭാവിതലമുറയ്ക്കുവേണ്ടി കരുതിവെയ്‌ക്കേണ്ട ഗ്രന്ഥങ്ങള്‍ അനവധിയുണ്ട്. പുസ്തക പ്രേമവും വായനാശീലവും വളര്‍ത്തുന്നതില്‍ ഗ്രന്ഥശാലകള്‍ വഹിക്കുന്ന പങ്കും അതുല്യം. ഗ്രന്ഥശാല പ്രസ്ഥാനത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭകളെയും മറക്കാനാവില്ല. അവരിലൊരാളാണ് ബി എസ് കേശവന്‍ അഥവാ ബല്ലാരി ഷമണ്ണ കേശവന്‍. 1909ലാണ് ബി എസ് കേശവന്‍ ജനിച്ചത്. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ഗ്രന്ഥാലയശാസ്ത്രത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ ദേശീയ ഗ്രന്ഥശാലയുടെ ആദ്യ ലൈബ്രേറിയന്റെ ചുമതല വഹിക്കാനുള്ള അസുലഭ അവസരം കേശവന് കൈവന്നു. 1958 ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയ ഭാരതീയ ദേശീയ ഗ്രന്ഥ സൂചികയുടെ ആദ്യ പതിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ബി എസ് കേശവന്‍ തന്നെ. ഭാരതീയ ദേശീയ ഗ്രന്ഥ സൂചികയുടെ പിതാവെന്ന പേരും അതുവഴി ബി എസ് കേശവനു ലഭിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ സയിന്റിഫിക് ഡോക്യുമെന്റേഷന്‍ സെന്ററിന്റെ പ്രഥമ അധ്യക്ഷ പദവി കേശവനെ തേടിയെത്തുകയും ചെയ്തു. ലൈബ്രേറിയന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ ബി എസ് കേശവനെ പദ്മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

Comments

comments

Categories: FK Special