നെവാഡ ഡാറ്റാ സെന്റര്‍ വികസനത്തിന് ആപ്പിള്‍ ഒരു ബില്ല്യണ്‍ ഡോളര്‍ ചെലവിടും

നെവാഡ ഡാറ്റാ സെന്റര്‍ വികസനത്തിന് ആപ്പിള്‍ ഒരു ബില്ല്യണ്‍ ഡോളര്‍ ചെലവിടും
ടെക്‌നോളജി കാംപസിലെ നിക്ഷേപം ഇരട്ടിയാക്കാനും ജീവനക്കരുടെ എണ്ണം 
മൂന്നിരിട്ടിയാക്കാനുമാണ് ഉദ്ദേശ്യം

നൊവാഡ: യുഎസില്‍ നൊവാഡ സ്‌റ്റേറിലെ റിനോ നഗരത്തിലുള്ള ആപ്പിളിന്റെ വലിയ ഡാറ്റ സെന്റര്‍ വികസിപ്പിക്കുന്നു. ഒരു ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തി. ടെക്‌നോളജി കാംപസിലെ നിക്ഷേപം ഇരട്ടിയാക്കാനും ജീവനക്കരുടെ എണ്ണം മൂന്നിരിട്ടിയാക്കാനുമാണ് ഉദ്ദേശ്യം. നാലു ദശലക്ഷം ഡോളര്‍ ചെലവില്‍ നഗരത്തില്‍ സംഭരണശാല നിര്‍മ്മിക്കാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് റിനോ നഗര അധികൃതര്‍ അംഗീകാരം നല്‍കി കഴിഞ്ഞു.

ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതിലൂടെ പ്രാദേശിക സമ്പദ്ഘടനയിലേക്കുള്ള തങ്ങളുടെ സംഭാവന വര്‍ധിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും വളര്‍ച്ചാ പദ്ധതികളുടെ ഭാഗമായി 100 ജീവനക്കാരെ നിയമിക്കുമെന്നും പദ്ധതി 300 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആപ്പിള്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎസിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ആഴ്ച്ച ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. നെവാഡയില്‍ റെനോ ടെക്‌നോളജി സെന്ററിനു സമീപം സ്ഥിതി ചെയ്യുന്ന ഡാറ്റ സെന്ററില്‍ നിലവില്‍ 700 ജീവനക്കാരാണ് ആപ്പിളിനുള്ളത്. അഞ്ചു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഡാറ്റാ സെന്റര്‍ പൂര്‍ണമായും ഹരിതോര്‍ജ്ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Business & Economy