ഉമര്‍ ഫയാസ് റോള്‍ മോഡല്‍: അരുണ്‍ ജെയ്റ്റ്‌ലി

ഉമര്‍ ഫയാസ് റോള്‍ മോഡല്‍: അരുണ്‍ ജെയ്റ്റ്‌ലി

കൊച്ചി: കശ്മീര്‍ താഴ്‌വരയിലെ യുവാക്കള്‍ക്കു വീരമൃത്യു വരിച്ച സൈനികന്‍ ഉമര്‍ ഫയാസ് ഭാവിയില്‍ പ്രചോദനമായിരിക്കുമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. ഉമറിന്റെ ജീവത്യാഗത്തിലൂടെ തീവ്രവാദം കശ്മീര്‍ താഴ്‌വരയില്‍നിന്നും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.

തീവ്രവാദികളെന്നു സംശയിക്കുന്നവരാല്‍ ഇന്ത്യന്‍ സൈനികന്‍ ഉമര്‍ ഫയാസ് കൊല്ലപ്പെട്ട സംഭവം കശ്മീര്‍ താഴ്‌വരയ്ക്കു സമ്മാനിച്ചിരിക്കുന്നത് നിര്‍ണായക നിമിഷമാണെന്നും പ്രദേശവാസികള്‍ തീവ്രവാദത്തിനെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Comments

comments

Categories: Top Stories