എഫ്ബിഐ മേധാവിയെ ട്രംപ് നീക്കം ചെയ്തു

എഫ്ബിഐ മേധാവിയെ ട്രംപ് നീക്കം ചെയ്തു
കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ട്രംപിനെ
ഏറ്റവുമധികം സഹായിച്ച വ്യക്തികളിലൊരാള്‍ എന്ന വിശേഷണമുണ്ടായിരുന്നു ജെയിംസ്
കോമിക്ക്. പക്ഷേ, ഈ വിശേഷണം നിലനില്‍ക്കവേ, ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തിനു
ഭാവിയില്‍ ദോഷം ചെയ്യാന്‍ സാധ്യത ഏറെ കല്‍പിക്കപ്പെട്ടിരുന്ന വ്യക്തിയും ജെയിംസ്
കോമി തന്നെയായിരുന്നു. ഈ യാഥാര്‍ഥ്യം ട്രംപ് നന്നായി മനസിലാക്കിയതു കൊണ്ടാവാം,
കോമിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്തതും.

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ട്രംപ്, എഫ്ബിഐ തലവന്‍ ജെയിംസ് ബി കോമിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ട്രംപിനെ ഏറ്റവുമധികം സഹായിച്ച വ്യക്തികളിലൊരാള്‍ എന്ന വിശേഷണമുണ്ടായിരുന്നു ജെയിംസ് കോമിക്ക്. പക്ഷേ, ഈ വിശേഷണം നിലനില്‍ക്കവേ, ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തിനു ഭാവിയില്‍ ദോഷം ചെയ്യാന്‍ സാധ്യത ഏറെ കല്‍പിക്കപ്പെട്ടിരുന്ന വ്യക്തിയും ജെയിംസ് കോമി തന്നെയായിരുന്നു. ഈ യാഥാര്‍ഥ്യം ട്രംപ് നന്നായി മനസിലാക്കിയതു കൊണ്ടാവാം, കോമിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്തതും.

അമേരിക്കയുടെ ചരിത്രത്തില്‍ സമാനമായൊരു സംഭവം 1973-ല്‍ സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലെ കൂട്ടക്കൊല (Saturday Night Massacre ) എന്ന് അറിയപ്പെടുന്ന സംഭവമുണ്ടായത് 1973 ഒക്ടോബര്‍ 20-നാണ്. അന്നു വാട്ടര്‍ഗേറ്റ് ആക്ഷേപം (Watergate scandal) യുഎസ് രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കവേ, പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആര്‍ച്ചിബാള്‍ഡ് കോക്‌സിനെ പുറത്താക്കാന്‍ ഉത്തരവിടുകയുണ്ടായി. ഇതാകട്ടെ, അറ്റോര്‍ണി ജനറല്‍ ഏലിയറ്റ് റിച്ചാര്‍ഡ്‌സന്റെയും ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ വില്യം റൂക്കല്‍ഷൗസിന്റെയും രാജിയില്‍ കലാശിക്കുകയും ചെയ്തു. ഈ സംഭവത്തെയാണു ശനിയാഴ്ച രാത്രിയിലെ കൂട്ടക്കൊല എന്നു വിശേഷിപ്പിച്ചത്. ഈ സംഭവത്തോടു താരതമ്യം ഉണ്ട് ഇപ്പോള്‍ ട്രംപ്, എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ നീക്കം ചെയ്ത നടപടിക്ക്.

1973-ല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് ആര്‍ച്ചിബാള്‍ഡ് കോക്‌സ് തുടരുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്നു നിക്‌സന് ഉറപ്പായിരുന്നു. ഇന്ന് എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്ത് കോമി തുടരുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന് ട്രംപും ഉറച്ചു വിശ്വസിക്കുന്നു. 2016 നവംബറില്‍ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം തനിക്ക് അനുകൂലമാക്കാന്‍ ട്രംപ് റഷ്യയുമായി സഹകരിച്ചിരുന്നെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട എഫ്ബിഐ അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. അന്വേഷണം പുരോഗമിക്കുന്നത് ഒരിക്കലും ട്രംപിനു ഗുണകരവുമല്ല. കോമിയെ സ്ഥാനത്തുനിന്നും നീക്കിയതോടെ, അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റനെതിരേ കോമി നടത്തിയ പ്രസ്താവന വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന സമയത്ത് ഇ-മെയ്ല്‍ സെര്‍വര്‍ ദുരുപയോഗം ചെയ്ത കേസില്‍ ഹിലരിക്കെതിരേ പുനരന്വേഷണം വേണ്ടി വരുമെന്നാണു കോമി പ്രസ്താവിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ കേവലം 11 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു കോമിയുടെ പ്രസ്താവന. ഇതു ഹിലരിയുടെ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുകയും ചെയ്തു. ഈ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കോമിയെ പുറത്താക്കാനുള്ള കാരണം ട്രംപ് ഭരണകൂടം കണ്ടുപിടിച്ചിരിക്കുന്നത്. ഹിലരിയോടു മോശമായിട്ടാണു കോമി പെരുമാറിയതെന്നും അനാവശ്യമായ പ്രസ്താവന നടത്തിയതിലൂടെ കോമി പ്രതിനിധീകരിക്കുന്ന എഫ്ബിഐയുടെ പ്രതിച്ഛായയ്ക്കു കോട്ടം വരുത്തിയെന്നും യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷനാണു കോമിയെ എഫ്ബിഐ മേധാവിയുടെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് ട്രംപിനോടു നിര്‍ദേശിച്ചത്. അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം ട്രംപ് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നു കോമിയുടെ ഡെപ്യൂട്ടിയായി പ്രവര്‍ത്തിച്ചിരുന്ന ആന്‍ഡ്രൂ മക് കാബേയ്ക്കു താത്കാലിക ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. എഫ്ബിഐയുടെ നേതൃസ്ഥാനത്തുനിന്നും നീക്കം ചെയ്യുമ്പോള്‍, കോമി ഒരു റിക്രൂട്ടിംഗ് ട്രിപ്പുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചല്‍സിലായിരുന്നു. കോമിയെ പുറത്താക്കിയ നടപടിയോടെ, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം അനുകൂലമാക്കാന്‍ ട്രംപ്, റഷ്യന്‍ ബന്ധം പുലര്‍ത്തിയിരുന്നെന്ന വാദം ശരിയായിരുന്നെന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോമിക്കു പിന്‍ഗാമിയായി ഇനി എഫ്ബി ഐയില്‍ ട്രംപ് നിയമിക്കാന്‍ പോകുന്ന വ്യക്തിയും സംശയനിഴലിലായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

Comments

comments

Categories: Top Stories, World