സുസുകി ഇന്ത്യയില്‍ 88 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

സുസുകി ഇന്ത്യയില്‍ 88 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും
ഗുജറാത്ത് പ്ലാന്റില്‍ പുതിയ പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കും

ന്യൂ ഡെല്‍ഹി : സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുകിയുടെ ഗുജറാത്ത് പ്ലാന്റില്‍ ജാപ്പനീസ് കമ്പനി 100 ബില്യണ്‍ യെന്‍ (88 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കും. പുതിയ അസ്സംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിനാണ് നിക്ഷേപം നടത്തുന്നതെന്ന് ടോക്കിയോ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി വിപണി സൂചികയായ നിക്കെയ് വ്യക്തമാക്കുന്നു. പുതിയ നിക്ഷേപ വാര്‍ത്ത പുറത്തുവന്നതോടെ ജപ്പാനില്‍ കമ്പനിയുടെ ഓഹരി വല 1.02 ശതമാനം ഉയര്‍ന്ന് 4,906 യെന്നിലെത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗുജറാത്ത് പ്ലാന്റില്‍ ഉല്‍പ്പാദനം തുടങ്ങിയത്. തുടക്കത്തില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷം വാഹനങ്ങളാണ് പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി. പുതിയ അസ്സംബ്ലി ലൈന്‍ സ്ഥാപിക്കുന്നതോടെ ഓരോ വര്‍ഷവും രണ്ട് ലക്ഷം വാഹനങ്ങള്‍ അധികമായി പുറത്തിറക്കാന്‍ കഴിയും.

സുസുകി മോട്ടോറിന്റെ മൂന്നാം ഗുജറാത്ത് പ്രൊഡക്ഷന്‍ ലൈന്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കമ്പനിയുടെ ഇന്ത്യയിലെ ആകെ ഉല്‍പ്പാദനശേഷി 2.25 മില്യണ്‍ വാഹനങ്ങളായി മാറും. അതായത് ഉല്‍പ്പാദനശേഷി 30 ശതമാനം വര്‍ധിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സുസുകി 29,18,093 വാഹനങ്ങളാണ് വിറ്റത്. കയറ്റുമതി ഉള്‍പ്പെടെയുള്ള മാരുതി സുസുകിയുടെ വില്‍പ്പന 15,65,680 യൂണിറ്റായിരുന്നു. സുസുകിയുടെ ആഗോള വില്‍പ്പനയുടെ 53 ശതമാനം.

Comments

comments

Categories: Auto, Business & Economy