സെന്‍കുമാറിനെതിരേ ആഭ്യന്തര സെക്രട്ടറിക്ക് പരാതി

സെന്‍കുമാറിനെതിരേ ആഭ്യന്തര സെക്രട്ടറിക്ക് പരാതി

തിരുവനന്തപുരം: ഡിജിപി ടി പി സെന്‍കുമാറിനെതിരേ ചീഫ് സെക്രട്ടറിക്കു പരാതി ലഭിച്ചു. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍നിന്നും സ്ഥലം മാറ്റപ്പെട്ട ജൂനിയര്‍ സൂപ്രണ്ട് വി എന്‍ കുമാരി ബീനയാണു തന്നെ അന്യായമായി സെന്‍കുമാര്‍ സ്ഥലം മാറ്റിയെന്നു ചൂണ്ടിക്കാണിച്ചു ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്ഥലംമാറ്റിയതെന്നാണ് ഇവരുടെ ആരോപണം.

ബീനയെ യു ബ്രാഞ്ചിലേക്കാണു മാറ്റിയത്. കഴിഞ്ഞ പത്തു മാസമായി ജോലിയില്‍ വീഴ്ചകളൊന്നും വരുത്താതെ പ്രവര്‍ത്തിക്കുന്ന തന്നെ കാരണങ്ങളൊന്നും കൂടാതെ മാറ്റിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നു ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ ബീന ചൂണ്ടിക്കാണിച്ചു. സുപ്രീം കോടതിയില്‍നിന്നും അനുകൂല വിധിനേടി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയശേഷം സെന്‍കുമാര്‍ കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്നാണു കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടി.

Comments

comments

Categories: Top Stories