ഒലയുടെ ഏറ്റെടുക്കല്‍ വാഗ്ദാനം നിരസിച്ച് സ്‌പോട്ട്‌പ്ലേ

ഒലയുടെ ഏറ്റെടുക്കല്‍ വാഗ്ദാനം നിരസിച്ച് സ്‌പോട്ട്‌പ്ലേ

ഇന്ത്യയിലെ പ്രമുഖ കാബ് സേവനദാതാക്കളായ ഒലയുടെ ഏറ്റെടുക്കല്‍ വാഗ്ദാനം നിരസിച്ച് ഇന്‍ഡസ്ട്രിയെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിമോട്ട് എന്റര്‍ടെയ്ന്‍മെന്റ് സ്റ്റാര്‍ട്ടപ്പായ സ്‌പോട്ട്‌പ്ലേ. ഒലയുടെ പ്ലേ സര്‍വീസുമായി സ്‌പോട്ട്‌പ്ലേയെ ലയിപ്പിക്കാനുള്ള ബിസിനസ് പ്രപ്പോസലാണ് ഒല നടത്തിയത്. എന്നാല്‍ ഇത് തങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ തങ്ങള്‍ ഒലയുടെ ജീവനക്കാരാകുകയും സ്‌പോട്ടിപ്ലേ ബ്രാന്‍ഡ് തന്നെ ഇല്ലാതാകുമായിരുന്നുവെന്നും സ്‌പോട്ട്‌പ്ലേ സഹസ്ഥാപകന്‍ സന്തോഷ് കുമാര്‍ പറഞ്ഞു. പ്രപ്പോസലിന്റെ സാമ്പത്തിക വിവരങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ വര്‍ഷം സന്തോഷ് കുമാര്‍, സായ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാരംഭിച്ച സ്‌പോട്ട്‌പ്ലേ ബസ്, കാബ്‌സ് യാത്രക്കാര്‍ക്ക് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സേവനം നല്‍കുന്നുണ്ട്. ഗതാഗതമേഖലയിലും എജുടെക് മേഖലയിലും പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കമ്പനികളായി സഹകരിച്ച് ചെറിയ നഗരങ്ങളിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് സ്‌പോട്ട്‌പ്ലേ ഇപ്പോള്‍ ശ്രമിക്കുന്നത്. തങ്ങളുടെ പ്രൊപ്രിയേറ്ററി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് മറ്റ് ഡെവലപ്പര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനും ഏയ്ഞ്ചല്‍ നിക്ഷേപം സമാഹരിക്കാനനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Business & Economy