വേഗത്തിലുള്ള തര്‍ജ്ജമയുമായി ഫേസ്ബുക്ക്

വേഗത്തിലുള്ള തര്‍ജ്ജമയുമായി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തങ്ങളുടെ സാമൂഹ്യ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ കൃത്യമായി തര്‍ജ്ജമ ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗം ഗവേഷകര്‍ കണ്ടെത്തിയതായി ഫേസ്ബുക്ക് അറിയിച്ചു. ഇതുവഴി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ഭാഷയിലേക്ക് കാര്യങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിന് സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതുവഴി വെറും പോസ്റ്റുകള്‍ മാത്രമല്ല, വീഡിയോകളും മൊഴിമാറ്റുക എളുപ്പമാണ്. ഫേസ്ബുക്ക് ഇപ്പോള്‍ 45ലധികം ഭാഷകളിലേക്ക് പോസ്റ്റുകള്‍ തര്‍ജ്ജമ ചെയ്യുന്നുണ്ട്. എന്നാല്‍ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അഭിപ്രായം ഇനിയുമൊരുപാട് കാര്യങ്ങള്‍ തങ്ങള്‍ക്ക് ചെയ്യേണ്ടതുണ്ടെന്നാണ്. ഫേസ്ബുക്കിന്റെ പുതിയ സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ ഒമ്പതിരട്ടി വേഗത്തിലായിരിക്കും തര്‍ജ്ജമ ചെയ്യുന്നതിന് കഴിയുന്നത്.

Comments

comments

Categories: Tech