ഓഹരി വിപണിയില്‍ പ്രകടമായത് വലിയ കുതിപ്പ് ; നിഫ്റ്റി ക്ലോസ് ചെയ്തത് 9,392.5 ലെവലില്‍

ഓഹരി വിപണിയില്‍ പ്രകടമായത് വലിയ കുതിപ്പ് ; നിഫ്റ്റി ക്ലോസ് ചെയ്തത് 9,392.5 ലെവലില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനികള്‍ മികച്ച പ്രകടനം തുടരുന്നു. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ കമ്പനികളും കാര്‍ഷിക മേഖലയെ അധികരിച്ച് പ്രവര്‍ത്തന നടത്തുന്ന കമ്പനികളും മികച്ച നിലയിലാണ് വ്യാപാരം നടത്തിയത്. ഈ മേഖലകളിലെ കമ്പനികളുടെ ഓഹരിയില്‍ വന്‍ഉയര്‍ച്ച പ്രകടമായി. നല്ല മണ്‍സൂണ്‍ ലഭിക്കുമെന്നുള്ള പ്രവചനമാണ് കമ്പനികളുടെ പ്രകടനത്തില്‍ നിഴലിച്ചത്. നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി .81 ശതമാനം ഉയര്‍ന്ന് 9,392.5 എന്ന റെക്കോഡ് ഉയര്‍ച്ചയിലാണ്  വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ സൂചികയായ സെന്‍സെക്‌സ് .91 ശതമാനം ഉയര്‍ന്ന് 30,207.13 ലെവലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ 27ന് ഓഹരി വിപണി റെക്കോഡ് കുറിച്ചിരുന്നു. വ്യാപാര ആരംഭത്തില്‍ സെന്‍സെക്‌സ് 132 പോയന്റ് ഉയര്‍ന്ന് 30,082 പോയന്റിലെത്തി. 2015 മാര്‍ച്ചില്‍ ആര്‍ബിഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശനിരക്ക് കുറച്ചപ്പോള്‍ രേഖപ്പെടുത്തിയ 30,025 ആയിരുന്നു അതുവരെയുളള റെക്കോഡ്. അതു തിരുത്തി കുറിച്ചാണ് ഓഹരി വിപണി സര്‍വകാല റെക്കോഡിലേക്ക് അന്ന് കുതിച്ചത്. വ്യാപാരം അവസാനിക്കുമ്പോഴേക്കും സെന്‍സെക്‌സ് ചരിത്രപരമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.

30133.35 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികളില്‍ നിന്നുള്ള നേട്ടം ദീര്‍ഘകാലത്തേക്ക് തുടരുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഓഹരി വിപണി കുറേകാലത്തേക്ക് മികച്ച റിട്ടേണ്‍ നല്‍കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഹിന്ദുസ്ഥാന്‍ യൂണിലെവറിന്റെ ഓഹരിയില്‍ മികച്ച ഉയര്‍ച്ച പ്രകടമായി. 4.9 ശതമാനം വര്‍ധനയാണ് ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ ഓഹരിയിലുണ്ടായത്. ഡാബര്‍ ഇന്ത്യ, നെസ്ലെ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികളിലും യഥാക്രമം 2 ശതമാനം 4 ശതമാനം എന്നിങ്ങനെ വര്‍ധനയുണ്ടായി. ഭാരതി എയര്‍ടെല്ലിന്റെ ഓഹരിയില്‍ 4.5 ശതമാനം വര്‍ധനയാണുണ്ടായത്. പെട്രോനെറ്റ് എല്‍എന്‍ജി യുടെ ഷെയറുകള്‍ 4.6 ശതമാനം ഉയര്‍ന്നു. അതേസമയം ബയോകോണ്‍ പോലുള്ള കമ്പനികള്‍ നഷ്ടം രേഖപ്പെടുത്തി.

Comments

comments

Related Articles