ബീബര്‍ മുംബൈയിലെത്തി

ബീബര്‍ മുംബൈയിലെത്തി

മുംബൈ: 23-കാരനും ഗ്രാമി അവാര്‍ഡ് ജേതാവുമായ പോപ്പ് സെന്‍സേഷന്‍ ജസ്റ്റിന്‍ ബീബര്‍ ബുധനാഴ്ച രാവിലെ രണ്ടിന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. എയര്‍പോര്‍ട്ടില്‍നിന്നും ദക്ഷിണ മുംബൈയിലെ സെന്റ് റീജസ് ഹോട്ടലിലേക്ക് പോയി. ഇസഡ് പ്ലസ് സുരക്ഷയാണു ബീബറിന് ഒരുക്കിയിരിക്കുന്നത്. ബീബറിനെ ഒരു നോക്ക് കാണാന്‍ നിരവധി പേര്‍ വിമാനത്താവളത്തിനു പുറത്ത് കൂടിയിരുന്നു. പക്ഷേ കനത്ത സുരക്ഷാ വലയം ഒരുക്കിയിരുന്നതിനാല്‍ ആരാധകര്‍ക്ക് നിരാശരാവേണ്ടി വന്നു.

ഇന്ന് വൈകുന്നേരം നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണു ബീബറിന്റെ സംഗീത വിരുന്ന്. ബീബറിന്റെ സംഗീത പരിപാടിക്കായി മുംബൈയില്‍ 500 സുരക്ഷാ സേനാംഗങ്ങളെയാണു വിന്യസിച്ചിരിക്കുന്നത്. ഇവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ 25 ഉയര്‍ന്ന ഉദ്യോഗസ്ഥരുമുണ്ട്. ഏകദേശം 45,000 പേര്‍ പരിപാടി ആസ്വദിക്കാനെത്തുമെന്നു കരുതുന്നുണ്ട്. Purpose World Tour എന്ന പേരില്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചു സംഗീത പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു ബീബര്‍ ഇന്ത്യയിലെത്തിയത്. ദുബായിയില്‍നിന്നുമാണ് ബീബര്‍ മുംബൈയിലെത്തിയത്.

Comments

comments

Categories: Trending, World