ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയും കീഴടക്കാന്‍ ലക്ഷ്യമിട്ട് മുജി

ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയും കീഴടക്കാന്‍ ലക്ഷ്യമിട്ട് മുജി
അടുത്ത വര്‍ഷം മുംബൈയില്‍ പ്രധാനപ്പെട്ട സ്റ്റോര്‍ തുറക്കും

ന്യൂെഡല്‍ഹി: ശക്തമായ വളര്‍ച്ചയും ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ചൈനയ്ക്ക് ശേഷമുള്ള തങ്ങളുടെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര വിപണിയായി മാറുമെന്ന് മുജി റീട്ടെയ്ല്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ റ്യോഹിന്‍ കെയ്കാകുവിന്റെ പ്രസിഡന്റ് സതോരു മത്സുസാക്കി പറയുന്നു. ലോഗോ ഇല്ലാത്ത ബ്രാന്‍ഡിംഗിലൂടെയും അധികം കമ്പനികള്‍ മല്‍സരിക്കാനില്ലാത്ത ഉല്‍പ്പന്ന മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചും വളരേ വേഗം മുന്നേറിയ ജപ്പാന്‍ റീട്ടെയ്‌ലര്‍ കമ്പനിയാണ് മുജി. കമ്പനിയുടെ 403 അന്താരാഷ്ട്ര റീട്ടെയ്ല്‍ ലൊക്കേഷനുകളില്‍ പകുതിയോളം ചൈനയിലാണ്.

ഇന്ത്യയ്ക്ക് റീട്ടെയ്‌ലില്‍ വന്‍ സാധ്യതയുണ്ടെന്നും മാറ്റ്‌സുസാക്കി പറഞ്ഞു. അടുത്ത വര്‍ഷം മുംബൈയില്‍ ഒരു പ്രധാനപ്പെട്ട സ്റ്റോര്‍ തുറക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രതിവര്‍ഷം രണ്ട്, മൂന്ന് സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനിയുടെ പദ്ധതി. വിദേശത്തെ തങ്ങളുടെ നീക്കങ്ങള്‍ പരിശോധിച്ചാല്‍ ചൈനയ്ക്ക് തൊട്ട് പിന്നിലുള്ളത് ഇന്ത്യയാണെന്ന് യാതൊരു സംശയവുമില്ലെന്ന് ന്യൂഡെല്‍ഹിയില്‍ കമ്പനിയുടെ ആദ്യത്തെ സ്റ്റോറിന്റെ ഉദ്ഘാടനത്തിനു മുന്‍പ് മത്സുസാക്കി പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ നല്ലൊരു വിഭാഗത്തെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജപ്പാനില്‍ 400ലധികം സ്‌റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന റ്യോഹിന്‍ കെയ്കാകു 2017 സാമ്പത്തിക വര്‍ഷത്തില്‍ 3 ബില്യണ്‍ ഡോളറാണ് വരുമാനമായി നേടിയത്. പണപ്പെരുപ്പത്തിനെ പ്രതിരോധിക്കാന്‍ തങ്ങളുടെ ആഭ്യന്തര വിപണിയേക്കാര്‍ അന്താരാഷ്ട്ര വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ മുംബൈ, ബെംഗളൂരു, ഇപ്പോള്‍ ന്യൂഡെല്‍ഹി എന്നിവിടങ്ങളിലായി മൂന്ന് സ്‌റ്റോറുകള്‍ കമ്പനിക്കുണ്ട്. അടുത്ത വര്‍ഷം മുംബൈയില്‍ പ്രധാനപ്പെട്ട സ്റ്റോര്‍ തുറക്കുന്നതിന് മുമ്പായി ഡെല്‍ഹിക്ക് പുറത്ത് നോയ്ഡയില്‍ മറ്റൊരു സ്‌റ്റോര്‍ റ്യോഹിന്‍ കെയ്കാകു ഈ വര്‍ഷം തുറക്കുമെന്നും മത്സുസാക്കി വ്യക്തമാക്കി.

Comments

comments