ഉദാന്‍ പദ്ധതിക്കായി 50 ചെറുവിമാനങ്ങള്‍ വാങ്ങുമെന്ന് ഇന്‍ഡിഗോ

ഉദാന്‍ പദ്ധതിക്കായി 50 ചെറുവിമാനങ്ങള്‍ വാങ്ങുമെന്ന് ഇന്‍ഡിഗോ

ന്യൂഡെല്‍ഹി: പ്രാദേശിക റൂട്ടുകള്‍ക്കായി 50 ചെറുവിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ഇന്ത്യന്‍ നഗരങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉദാന്‍ പദ്ധതിയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍ഡിഗോയുടെ നീക്കം. പദ്ധതിയനുസരിച്ച് ഒരു മണിക്കൂര്‍ വിമാന യാത്രയ്ക്കു 2,500 രൂപയാണ് ഈടാക്കുന്നത്.

പ്രത്യേക വിഭാഗങ്ങളിലായി 50 ടര്‍ബോപ്രോപ് വിമാനങ്ങള്‍ പ്രാദേശിക സേവനങ്ങള്‍ക്കായി വാങ്ങിമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ അലയന്‍സ് എയര്‍ ഉദാന്‍ പദ്ധതിക്ക് കീഴില്‍ ഡെല്‍ഹിയെയും ഷിംലയെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായ ട്രൂ ജെറ്റ് ഹൈദരാബാദിനെയും ആന്ധ്രയിലെ കടപ്പയെയും മഹാരാഷ്ട്രയിലെ നാന്‍ഡെഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഉദാന്‍ പദ്ധതിയുടെ ഭാഗമായി വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനും രാജ്യവ്യാപകമായ പ്രാദേശിക യാത്രാ നെറ്റ്‌വര്‍ക്ക് നിര്‍മിക്കുന്നതിനുമുള്ള യാത്രയിലാണ് തങ്ങളെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പ്രസ്താവനയില്‍ പറഞ്ഞു.

Comments

comments

Categories: Business & Economy