ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല ഒരു ബില്ല്യണിലേക്ക്

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല ഒരു ബില്ല്യണിലേക്ക്

മുംബൈ: പ്രാരംഭഘട്ടത്തിലുള്ള ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല 2021 ആകുമ്പോഴേക്കും ഒരു ബില്ല്യണ്‍ ഡോളറിലേക്കെത്തുമെന്ന പ്രതീക്ഷയില്‍. ഇപ്പോള്‍ ഈ മേഖലയുടെ മൂല്യം 360 മില്ല്യണ്‍ ഡോളറാണ്. 20 ശതമാനം വളര്‍ച്ചാ നിരക്കോടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ സൃഷ്ടിക്കുന്ന ആള്‍ക്കാരുടെ എണ്ണം 2021 ആകുമ്പോഴേക്കും 310 മില്ല്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗൂഗിള്‍- കെപിഎംജി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യക്കാര്‍ നിര്‍മിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ തിരയുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ 117 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ ഗെയിമിംഗ് ഇന്‍ ഇന്ത്യ 2021 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐഎംആര്‍ബിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 16 പ്രദേശങ്ങളില്‍ നിന്നായി 3,000 ആള്‍ക്കാരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഈ റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ സ്മാര്‍ട്ട് ഫോണുകളോ ടാബ്‌ലെറ്റുകളോ ലാപ്‌ടോപ്പുകളോ കംപ്യൂട്ടറുകളോ സ്വന്തമായുള്ള 16 മുതല്‍ 45 വയസിനിടയില്‍ പ്രായമായ ആള്‍ക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടിയിരുന്നു ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. ഗെയിമിംഗ് ഡെവലപ്പര്‍മാര്‍ക്ക് ഒരുപാട് അവസരങ്ങളും പ്രതിസന്ധികളുമൊക്കെ ഇന്ത്യയിലെ ഗെയിമിംഗ് മേഖലയുടെ വളര്‍ച്ച സൃഷ്ടിക്കുന്നുണ്ട്.

Comments

comments

Categories: Trending