പുതിയ നിറങ്ങളില്‍ ഹോണ്ട ഹോര്‍ണെറ്റ് 160R

പുതിയ നിറങ്ങളില്‍ ഹോണ്ട ഹോര്‍ണെറ്റ് 160R
പുതുതായി അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ് നിറങ്ങളില്‍ ഹോണ്ട
ഹോര്‍ണെറ്റ് 160R ലഭിക്കും

ന്യൂ ഡെല്‍ഹി : കൂടുതല്‍ കളര്‍ ഓപ്ഷനുകളില്‍ ഹോണ്ട ഹോര്‍ണെറ്റ് 160R അവതരിപ്പിച്ചു. നിലവിലെ സ്‌ട്രൈക്കിംഗ് ഗ്രീന്‍, മാര്‍സ് ഓറഞ്ച് നിറങ്ങള്‍ കൂടാതെ പുതുതായി അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ് നിറങ്ങളില്‍ ഹോണ്ട ഹോര്‍ണെറ്റ് 160R വിപണിയില്‍ ലഭിക്കും. ബേസ് വേരിയന്റിന് 82,095 രൂപയും കോമ്പി ബ്രേക് സിസ്റ്റം (സിബിഎസ്) വിത്ത് ഈക്വലൈസര്‍ സവിശേഷതയുള്ള ടോപ് വേരിയന്റിന് 86,595 രൂപയുമാണ് വില. രണ്ട് വേരിയന്റുകളും ഇപ്പോള്‍ ബിഎസ് നാല് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്. നിര്‍ബന്ധമായ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ (എഎച്ച്ഒ) സവിശേഷത ഹോണ്ട ഹോര്‍ണെറ്റ് 160R ല്‍ നല്‍കിയിരിക്കുന്നു.

162.71 സിസി എന്‍ജിനില്‍ 0.62 എച്ച്പി കരുത്ത് ചോര്‍ത്തിക്കളഞ്ഞിരിക്കുകയാണ് ഹോണ്ട. ഇപ്പോള്‍ 8,500 ആര്‍പിഎമ്മില്‍ പരമാവധി 15.04 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 14.76 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. പ്രീമിയം മോട്ടോര്‍സൈക്കിളിന്റെ ഭാരം രണ്ട് കിലോഗ്രാം കുറച്ചിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാന്‍ഡേഡ് വേരിയന്റിന്റെ ആകെ ഭാരം 138 കിലോഗ്രാമും സിബിഎസ് വേര്‍ഷന്റേത് 140 കിലോഗ്രാമുമാണ്.

ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്‌നോളജി), ബോഡി ഗ്രാഫിക്‌സ്, എക്‌സ് ആകൃതിയിലുള്ള ടെയ്ല്‍ ലാമ്പ് എന്നിവ ബിഎസ്-3 വേര്‍ഷനെപ്പോലെ നല്‍കിയിരിക്കുന്നു. ടോപ്-എന്‍ഡ് വേരിയന്റിന് ഡുവല്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളും 5 സ്‌പോക് സ്പ്ലിറ്റ് അലോയ് വീലുകളുമാണുള്ളത്. രാജ്യത്തെ എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാണ്.

Comments

comments

Categories: Auto