ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റംഗം സഭയില്‍ വച്ചു മുലയൂട്ടി

ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റംഗം സഭയില്‍ വച്ചു മുലയൂട്ടി
മാതൃത്വത്തിന് മഹത്വം പാര്‍ലമെന്റില്‍ 

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റിന്റെ അധോസഭയായ സെനറ്റില്‍ സഭാ നടപടികള്‍ പുരോഗമിക്കവേ, ലാരിസ വാട്ടേഴ്‌സ് എന്ന ഗ്രീന്‍സ് പാര്‍ട്ടിയുടെ സെനറ്റര്‍ കുഞ്ഞിനു മുലയൂട്ടി. ചൊവ്വാഴ്ചയാണു സംഭവം നടന്നത്. ഈ ചിത്രം ലാരിസ തന്നെയാണു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ആദ്യമായിട്ടാണു പാര്‍ലമെന്റംഗം കുഞ്ഞിനു സഭയ്ക്കുള്ളില്‍ വച്ചു മുലയൂട്ടിയത്. രണ്ടാമത്തെ മകളായ ആലിയയ്ക്കു മുലയൂട്ടുന്ന ചിത്രത്തിനു അടിക്കുറിപ്പിടാനും ലാരിസ മറന്നില്ല. ‘എന്റെ മകളായ ആലിയ്ക്കു മുലയൂട്ടുന്നത് പാര്‍ലമെന്റിനുള്ളില്‍ വച്ച് നടന്ന ആദ്യത്തെ സംഭവമാണ്. ഇതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു’ – ലാരിസ കുറിച്ചു.

Comments

comments

Categories: Women, World