ബെഡിറ്റിനെ ആപ്പിള്‍ ഏറ്റെടുത്തു

ബെഡിറ്റിനെ ആപ്പിള്‍ ഏറ്റെടുത്തു

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍മാരായ ആപ്പിള്‍ സ്ലീപ് മോണിറ്ററിംഗ് ഉപകരണവും ആപ്ലിക്കേഷനുമായ ബെഡിറ്റിനെ ഏറ്റെടുത്തു. എന്നാല്‍ ഏറ്റെടുക്കല്‍ നടന്നത് എത്ര തുകയ്ക്കാണ് എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐഫോണ്‍ വഴി ദൈനംദിന ഉറക്കവുമായി ബന്ധപ്പെട്ട ശീലങ്ങള്‍ നിരീക്ഷിക്കുന്നതിനു വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ബെഡിറ്റ്. ഉറങ്ങുന്നയാളുടെ ഷീറ്റിനു താഴെയായി തലയുടെ ഭാഗത്താണ് ഈ ചെറിയ സെന്‍സര്‍ സ്ഥാപിക്കുന്നത്.

ഏറ്റെടുക്കല്‍ നടന്നാലും ഉപഭോക്താക്കള്‍ക്കുള്ള അനുഭവം മുമ്പത്തേതു പോലെ തന്നെയായിരിക്കും. അതിനാല്‍ ഉപഭോക്താക്കളെ തങ്ങള്‍ക്ക് ആവശ്യമാണെന്നും കമ്പനി തങ്ങളുടെ വെബ്‌സൈറ്റ് വഴി അറിയിച്ചു. ബെഡിറ്റ് വെബ്‌സൈറ്റിലെ സ്വകാര്യതാ നയങ്ങളിലും കമ്പനിയെ ആപ്പിള്‍ ഏറ്റെടുത്ത കാര്യം പ്രസ്താവിച്ചിട്ടുണ്ട്. ആപ്പിളിന്റെ നയം അനുസരിച്ച് ഇത് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇതുവഴി ശേഖരിക്കുകയും ഉപയോഗിക്കുകയും വെളിപ്പെടുത്തുകയും ചെയ്യും. ഹൃദയമിടിപ്പിന്റെ വേഗത, ശ്വാസോച്ഛ്വാസ സംബന്ധമായ വിവരങ്ങള്‍ എന്നിവ ഈ ആപ്പ് ശേഖരിക്കും. ആവശ്യമാണെങ്കില്‍ ഇത് ആപ്പിളിന്റെ ഹെല്‍ത്ത് ആപ്പുമായി പങ്കുവെയ്ക്കുകയും ചെയ്യും.

ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെഡിറ്റ് 2007ലാണ് സ്ഥാപിച്ചത്. 3.5 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപവും കമ്പനി സമാഹരിച്ചിട്ടുണ്ട്. ആ വര്‍ഷം ആദ്യമാണ് പ്രമുഖ ഐഒഎസ് ടൂളായ വര്‍ക്ക്ഫ്‌ളോയെ ആപ്പിള്‍ ഏറ്റെടുത്തത്. വിവിധ ആപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ഒരുമിച്ച് ചേര്‍ക്കുകയും സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് ചെയ്യുന്നതിനും വേണ്ടിയാണ് വര്‍ക്ക്ഫ്‌ളോയുടെ പ്രവര്‍ത്തനങ്ങള്‍.

Comments

comments

Categories: Business & Economy