സെന്‍കുമാര്‍ കേസ് അവസാനിപ്പിച്ചു

സെന്‍കുമാര്‍ കേസ് അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ ഡിജിപി ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. കോടതി വിധി നടപ്പാക്കി സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കിയതിനെ തുടര്‍ന്നാണു കേസ് അവസാനിപ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെയാണു കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിരുന്നത്. ജഡ്ജിമാരായ മദന്‍ ബി.ലൊക്കൂര്‍, ദീപക് ഗുപ്ത എന്നിവരാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്. പൊലീസ് മേധാവിയായി ചുമതലയേറ്റതോടെ, സര്‍ക്കാരുമായി തര്‍ക്കം തുടരേണ്ടതില്ല എന്ന നിലപാടായിരുന്നു സെന്‍കുമാറിന്.

Comments

comments

Categories: Top Stories