യുഎസ് വിപണി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വാള്‍മാര്‍ട്ടുമായി സഹകരിക്കും

യുഎസ് വിപണി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്  വാള്‍മാര്‍ട്ടുമായി സഹകരിക്കും

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വസ്ത്രനിര്‍മ്മാണ സ്ഥാപനമായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് തുടങ്ങിയ യുഎസ് റീട്ടെയ്ല്‍ ശൃംഖലകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താന്‍ ധാരണയായി. ഇതു വഴി പ്രതിവര്‍ഷം യുഎസ് വിപണിയില്‍ നിന്ന് 50 ദശലക്ഷം ഡോളര്‍ നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ കുട്ടികളുടെ വസ്ത്രവിപണയില്‍ രാജ്യത്തെ ഒന്നാം സ്ഥാനത്തെത്താനും 2020 ആകുന്നതോടെ 1000 കോടിയുടെ വിറ്റുവരവ് സ്വന്തമാക്കാനുമാണ് കിറ്റെക്‌സ് ലക്ഷ്യമിടുന്നത്.

കിറ്റെക്‌സിന്റെ യുഎസ് യൂണിറ്റില്‍ ഒരു ദശലക്ഷത്തിലധികം കമ്പനി നിക്ഷേപം നടത്തിയതായും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ബിസിനസ് വികസനത്തിനായി 240 കോടി നിക്ഷേപിക്കുമെന്നും സിഎംഡി സാബു ജേക്കബ്ബ് പറഞ്ഞു. വിപണന രംഗത്തെ സഹകരണത്തിന്റെ ഭാഗമായി വാള്‍മാര്‍ട്ടും മറ്റ് യുഎസ് റീട്ടെയ്‌ലര്‍മാരും കിറ്റെക്‌സ് സന്ദര്‍ശിച്ച് ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്നും വാള്‍മാര്‍ട്ട് വഴി വിപണനം ചെയ്യാനുള്ള വസ്ത്രങ്ങളുടെ ഷിപ്‌മെന്റ് സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് വിപണിയില്‍ 10 മുതല്‍ 15 വരെ ശതമാനം വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് കിറ്റെക്‌സ് പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ല്‍ പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്‌സ് ഗെര്‍ബെര്‍ ബ്രാന്‍ഡിന്റെ വിതരണക്കാരായാണ് യുഎസ് വിപണിയില്‍ ചുവടുവെക്കുന്നത്. കമ്പനിയുടെ യുഎസ് ഉപവിഭാഗം 18 മാസം മുമ്പാണ് ആരംഭിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തില്‍ ആഗോളതലത്തിലെ തന്നെ കുട്ടികളുടെ വസ്ത്രനിര്‍മ്മാണ വിപണിയിലെ ഏറ്റവും വലിയ കമ്പനിയാകാന്‍ ലക്ഷ്യംവെക്കുന്ന കിറ്റെക്‌സ് രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണശേഷി ഒരു ദിവസം 800,000 ആക്കി ഉയര്‍ത്താനും 2020 അവസാനത്തോടെ ഒരു ദശലക്ഷമായി വര്‍ധിപ്പിക്കാനുമാണ്
പരിശ്രമിക്കുന്നത്.

Comments

comments

Categories: Business & Economy

Related Articles