റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു

റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു

ദുബായ്: സിറിയയില്‍നിന്നും പിടികൂടിയ റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ തല ച്ഛേദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന SITE എന്ന നിരീക്ഷണ വെബ്‌സൈറ്റ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയമോ, എഫ്എസ്ബി സുരക്ഷാ സേനയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1945-ല്‍ നാസി ജര്‍മനിക്കു മേല്‍ വിജയം നേടിയതിന്റെ വാര്‍ഷികാഘോഷങ്ങള്‍ റഷ്യയില്‍ നടന്ന ദിവസമാണു 12 മിനിറ്റ് ദൈര്‍ഘ്യമുള്ള റഷ്യന്‍ ഭാഷയിലുള്ള വീഡിയോ പുറത്തുവിട്ടത്.

മരുഭൂമിയില്‍ മുട്ടുകുത്തി നില്‍ക്കുന്ന കറുത്ത വസ്ത്രധാരിയായ ഒരു മനുഷ്യന്‍ മറ്റ് റഷ്യന്‍ ഏജന്റുമാരോടു കീഴടങ്ങണമെന്ന് അഭ്യര്‍ഥിക്കുന്ന രംഗങ്ങള്‍ ഈ വീഡിയോയിലുണ്ട്. ഈ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയെ കുറിച്ച് ഇതുവരെ ഉറപ്പ് വരുത്തിയിട്ടില്ല. 2015 സെപ്റ്റംബര്‍ മുതലാണു സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ റഷ്യന്‍ വ്യോമസേന പ്രവേശിച്ചത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കാനുള്ള വിമതരുടെ ശ്രമങ്ങള്‍ റഷ്യയുടെ പ്രവേശനത്തോടെ ഇല്ലാതാവുകയും ചെയ്തു.

Comments

comments

Categories: Top Stories, World

Related Articles