ഫോര്‍ഡിന്റെ പാര്‍ട്‌സ് ഡെലിവറി സര്‍വീസ് ശ്രദ്ധേയം

ഫോര്‍ഡിന്റെ പാര്‍ട്‌സ് ഡെലിവറി സര്‍വീസ് ശ്രദ്ധേയം
ഓര്‍ഡര്‍ സ്വീകരിക്കുന്ന കമ്പനി രണ്ട് മണിക്കൂറിനുള്ളില്‍ മെയിന്റനന്‍സ് റിപ്പയര്‍ പാര്‍ട്‌സ്
എത്തിച്ചുകൊടുക്കും

ഡിയര്‍ബോണ്‍, മിഷിഗണ്‍ : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ഹോട്ട് ഷോട്ട് എക്‌സ്പ്രസ് പാര്‍ട്‌സ് ഡെലിവറി ഡീലര്‍മാര്‍ക്കിടയില്‍ ജനപ്രിയമാകുന്നു. കാര്യങ്ങളെല്ലാം പെട്ടെന്ന് നടക്കണമെന്ന് ആഗ്രഹിക്കുന്ന സമൂഹത്തില്‍ ഉപയോക്താക്കളുടെ ഡിമാന്‍ഡ് അതിവേഗം തിരിച്ചറിയുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയാണ് ഫോര്‍ഡ് പാര്‍ട്‌സ് ഡെലിവറി സര്‍വീസ് തുടങ്ങിയത്. ക്ലയന്റുകളില്‍നിന്നും മറ്റ് ഡീലര്‍മാരില്‍നിന്നും സ്വതന്ത്ര ഷോപ്പുകളില്‍നിന്നുമെല്ലാം ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന കമ്പനി രണ്ട് മണിക്കൂറിനുള്ളില്‍ ബ്രേക്ക്, ഹോസ്, ഫില്‍റ്റര്‍ തുടങ്ങിയ മെയിന്റനന്‍സ് റിപ്പയര്‍ പാര്‍ട്‌സ് എത്തിച്ചുകൊടുക്കും.

തകരാറ് പരിഹരിച്ചശേഷം വാഹന ഉടമകളെ എത്രയും വേഗം വീണ്ടും നിരത്തിലെത്തിക്കുന്നതിന് ഹോട്ട് ഷോട്ട് എക്‌സ്പ്രസ് പാര്‍ട്‌സ് ഡെലിവറി സര്‍വീസ് സഹായിക്കുതായി ഫോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ഹോള്‍സെയ്ല്‍ പാര്‍ട്‌സ് ഡിസ്ട്രിബ്യൂട്ടര്‍മാരായി പ്രവര്‍ത്തിച്ച് ഡീലര്‍മാര്‍ക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാമെന്നും ഫോര്‍ഡ് ചൂണ്ടിക്കാട്ടി.

ഹോട്ട് ഷോട്ട് എക്‌സ്പ്രസ് പാര്‍ട്‌സ് ഡെലിവറി സര്‍വീസ് തുടങ്ങിയതും മോട്ടോര്‍ക്രാഫ്റ്റ് പാര്‍ട്‌സ് ബ്രാന്‍ഡ് വിപണിയില്‍ വീണ്ടുമെത്തിച്ചതും ഓമ്‌നിക്രാഫ്റ്റ് ബ്രാന്‍ഡ് പാര്‍ട്‌സ് അവതരിപ്പിച്ചതുമെല്ലാം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സര്‍വീസും ഡീലര്‍മാര്‍ക്ക് അവരുടെ ബിസിനസ് വളര്‍ത്താനുമുദ്ദേശിച്ചാണെന്ന് ഗ്ലോബല്‍ ഫോര്‍ഡ് കസ്റ്റമര്‍ സര്‍വീസ് ഡിവിഷന്‍ പ്രസിഡന്റ് ഫ്രെഡറിക് ടോണി പറഞ്ഞു. സ്മാര്‍ട്ട് സര്‍വീസ് കിയോസ്‌ക് പോലുള്ള നൂതന പദ്ധതികള്‍ അവതരിപ്പിച്ചതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല.

റൂട്ടുകളില്‍ നിര്‍ദ്ദിഷ്ട ഉപയോക്താക്കളെ ലക്ഷ്യമാക്കി റൂട്ട് മാപ്പ് ഉപയോഗിച്ചാണ് സാധാരണ ഡീലര്‍ ഡെലിവറി സര്‍വീസ് നടത്തുന്നത്. ആഴ്ച്ചയിലൊരിക്കലോ മറ്റോ ആയിരിക്കും ഇത്തരത്തില്‍ ട്രക്കില്‍ ഡെലിവറി നടത്തുന്നത്.

എന്നാല്‍ എത്രയും വേഗം ഡെലിവറി നടത്തുകയാണ് ഹോട്ട് ഷോട്ട് ചെയ്യുന്നതെന്ന് ന്യൂ യോര്‍ക് ഈസ്റ്റ് റോച്ചെസ്‌റ്റെറിലെ വാന്‍ ബോര്‍ട്ടെല്‍ ഫോര്‍ഡ്, പാര്‍ട്‌സ് മാനേജര്‍ ജിം സ്റ്റാഹ്ല്‍ പറഞ്ഞു. പാര്‍ട്‌സിന് വേണ്ടി കാത്തിരിക്കുന്ന സമയം കുറയ്ക്കാന്‍ കഴിഞ്ഞതോടെ ഉപയോക്താക്കളുടെ എണ്ണം എളുപ്പത്തില്‍ 125 ശതമാനമായി വര്‍ധിപ്പിക്കാന്‍ ഫോര്‍ഡിന് കഴിഞ്ഞു. ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാ ചെലവുകളും കഴിഞ്ഞുള്ള കമ്പനിയുടെ വരുമാനം 20 ശതമാനം വര്‍ധിച്ചതായും സ്റ്റാഹ്ല്‍ വ്യക്തമാക്കി.

Comments

comments

Categories: Auto