ദിനബന്ധു മൊഹാപത്ര ബാങ്ക് ഓഫ് ഇന്ത്യ എംഡി

ദിനബന്ധു മൊഹാപത്ര ബാങ്ക് ഓഫ് ഇന്ത്യ എംഡി
കാനറ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായിരുന്നു മൊഹാപത്ര

കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ദിനബന്ധു മൊഹാപത്രയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ബാങ്ക് ഓഫ് ഇന്ത്യയുടെ ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ അടിസ്ഥാന പലിശ നിരക്കിലും ഇളവു വരുത്തി. മേയ് ഏഴു മുതല്‍ പലിശ നിരക്ക് 8.50 ശതമാനമായിരുന്നത് 8.40 ശതമാനമായി കുറഞ്ഞു. കാനറ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായിരുന്നു മൊഹാപത്ര.

രാജ്യാന്തര ഇടപാടുകള്‍, ഓവര്‍സീസ് ക്രെഡിറ്റ്, സ്ട്രാറ്റജിക് പ്ലാനിംഗ്-ഡെവലപ്‌മെന്റ്, റീട്ടെയ്ല്‍ റിസോഴ്‌സസ്, മാര്‍ക്കറ്റിംഗ്, സെല്ലിംഗ് ആന്‍ഡ് ക്രോസ്-സെല്ലിംഗ്, സര്‍ക്കാര്‍ ബിസിനസ്, ഫീ ഇന്‍കം വെര്‍ട്ടിക്കല്‍, കോര്‍പറേറ്റ് ക്രെഡിറ്റ്, പിഎജി-സിന്‍ഡിക്കേഷന്‍, സിഡിആര്‍, സ്‌ട്രെസ്ഡ് എക്കൗണ്ട്‌സ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്‍ഡ് സബ്‌സിഡിയറീസ് എന്നിവയുടെ ചുമതലകള്‍ മൊഹാപത്രയ്ക്കായിരുന്നു. കാനറ ബാങ്കിന്റെ ഉപസ്ഥാപനങ്ങളായ ചോയ്‌സ്ഇ, കാന്‍ബാങ്ക് ഫാക്‌റ്റേഴ്‌സ് ആന്‍ഡ് കാന്‍ബാങ്ക് കമ്പ്യൂട്ടര്‍ സര്‍വീസസ് ലിമിറ്റഡ് തുടങ്ങിയവയുടെ ബോര്‍ഡ് ഡയറക്റ്ററായിരുന്നു.

നിയമ ബിരുദവും ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവുമുള്ള മൊഹാപത്ര 1984ലാണ് ഡയറക്റ്റ് റിക്രൂട്ട് ഓഫീസറായി ബാങ്ക് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നത്. മൂന്ന് ദശകത്തിലധികമായി തുടരുന്ന സേവനത്തിനിടയില്‍ വിവിധ ബ്രാഞ്ചുകളുടെ മേധാവി, വകുപ്പുകള്‍, മേഖലകള്‍, ദേശീയ ബാങ്കിംഗ് ഗ്രൂപ്പുകള്‍ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷറി പ്രവര്‍ത്തനങ്ങള്‍, രാജ്യാന്തര ബാങ്കിംഗ്, വായ്പ, കോര്‍പറേറ്റ് വായ്പ, മാര്‍ക്കറ്റിംഗ്, റിക്കവറി, ഹ്യൂമണ്‍ റിസോഴ്‌സസ് എന്നിവയിലെല്ലാം പരിജ്ഞാനമുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോങ്കോംഗ്, സിംഗപ്പൂര്‍ സെന്ററുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവൃത്തിച്ചും പരിചയമുണ്ട്.

Comments

comments

Categories: Banking