സ്ഥാനമാനങ്ങളില്‍നിന്നും ഒഴിവാക്കണമെന്ന് ആം ആദ്മി എംഎല്‍എ

സ്ഥാനമാനങ്ങളില്‍നിന്നും ഒഴിവാക്കണമെന്ന് ആം ആദ്മി എംഎല്‍എ

ഛണ്ഡീഗഡ്: സ്ഥാനമാനങ്ങളില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ സുഖ്പാല്‍ സിങ് ഖൈര രംഗത്ത്. പഞ്ചാബ് നിയമസഭയില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്തില്‍ നിന്നും സംസ്ഥാന വക്താവ് സ്ഥാനത്തില്‍ നിന്നും തന്നെ ഉടന്‍ ഒഴിവാക്കണമെന്നാണു സുഖ്പാല്‍ പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയില്‍ കലാപം കൊടുമ്പിരിക്കൊള്ളവേ, സുഖ്പാല്‍ സിങ് ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നത് പാര്‍ട്ടിയെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം എഎപി പ്രധാന പദവികളൊന്നും നല്‍കാത്തതിലുള്ള അതൃപ്തിയാണു സുഖ്പാലിന്റെ ഇപ്പോഴത്തെ നീക്കത്തിനു കാരണമെന്നു സൂചനയുണ്ട്.

Comments

comments

Categories: Politics

Related Articles