ഈശ്വര നിന്ദ: ജക്കാര്‍ത്ത ഗവര്‍ണര്‍ക്ക് തടവ്ശിക്ഷ

ഈശ്വര നിന്ദ: ജക്കാര്‍ത്ത ഗവര്‍ണര്‍ക്ക് തടവ്ശിക്ഷ

ജക്കാര്‍ത്ത: ഈശ്വര നിന്ദയുടെ പേരില്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയുടെ ഗവര്‍ണര്‍ ബസൂക്കി ജഹാജ പുര്‍നാമയെ കോടതി രണ്ട് വര്‍ഷം തടവിനു ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പ്രചാരണപരിപാടിയില്‍ പങ്കെടുക്കവേ, പുര്‍നാമ വിശുദ്ധ ഖുറാനിലെ വാക്യം ഉദ്ധരിച്ചത് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തും വിധമായിരുന്നെന്നു കണ്ടെത്തുകയുണ്ടായി. ഇതേ തുടര്‍ന്നു പുര്‍നാമയ്്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പുര്‍നാമയുടെ ഗവര്‍ണര്‍ കാലാവധി ഈ വര്‍ഷം ഒക്ടോബറില്‍ അവസാനിരിക്കവേയാണ് അദ്ദേഹത്തിനു ജയില്‍ ശിക്ഷ വിധിച്ചത്. പുര്‍നാമയെ കോടതി കുറ്റക്കാരനായി വിധിച്ചതോടെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ജാരത്ത് സയ്ഫുള്‍ ഹിദായത്ത് ജക്കാര്‍ത്ത ഗവര്‍ണറുടെ താത്കാലിക ചുമതല വഹിക്കും.

Comments

comments

Categories: Top Stories