വിഐപി റീഗല്‍ ഫ്രെഞ്ചി കാഷ്വല്‍സ് അവതരിപ്പിച്ചു

വിഐപി റീഗല്‍ ഫ്രെഞ്ചി കാഷ്വല്‍സ് അവതരിപ്പിച്ചു

കൊച്ചി : പ്രീമിയം മെന്‍സ് ഇന്നര്‍വെയര്‍ കമ്പനിയായ, വിഐപി ക്ലോത്തിങ്ങ്, വിഐപി റീഗല്‍, ഫ്രെഞ്ചി കാഷ്വലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. പുരുഷത്വത്തിന്റെ ആവശ്യകതകള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്തവയാണ് പുതിയ അടിവസ്ത്ര ശ്രേണി. ഇരു ശേഖരവും രണ്ട് വ്യത്യസ്ത ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുവേണ്ടി ഉള്ളതാണ്. വിഐപി റീഗല്‍, സമകാലീന ക്ലാസിക് ബ്രാന്‍ഡാണ് ഫാഷന്‍ തല്‍പരരായ യുവതയ്ക്കുവേണ്ടിയുള്ളതാണ് ഫ്രെഞ്ചി കാഷ്വല്‍സ്.

വിഐപി ക്ലോത്തിങ്ങ് ലിമിറ്റഡ് സിഇഒ യോഗേഷ് തിവാരി, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ പഥാരേ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത മലയാള ചലച്ചിത്രതാരം സുദേവ് നായര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിഐപി റീഗലും ഫ്രെഞ്ചിയും വിപണിയില്‍ അവതരിപ്പിച്ചു. 450-ഓളം വിഐപി വിതരണക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു. വളരുന്ന യുവതയുടെ ആധുനിക സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ് വിഐപി ക്ലോത്തിങ്ങ് പുതിയ ബ്രാന്‍ഡുകള്‍ വികസിപ്പിച്ചെടുക്കുന്നതെന്ന്, കമ്പനി സിഇഒ യോഗേഷ് തിവരി പറഞ്ഞു. വരും വര്‍ഷങ്ങളിലെ ബ്രാന്‍ഡ്‌സ് ഡയറക്ഷന്റെ ഒരു ദിശാ സൂചികയാണ് വിഐപി റീഗലും ഫ്രെഞ്ചിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഐപി ക്ലോത്തിങ്ങിനെ സംബന്ധിച്ചിടത്തോളം കേരള വിപണി പരമ പ്രധാനമാണ്. അന്താരാഷ്ട്ര ഡിസൈനുകള്‍ കമ്പനി വിപണിയില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.ഗുണമേന്‍മയ്ക്കാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്ന് സിഎംഡി സുനില്‍ പഥാരേ പറഞ്ഞു. കുട്ടിക്കാലം മുതല്‍ക്കേ വിഐപി ബ്രാന്‍ഡ് തന്റെ ഹരമായിരുന്നുവെന്ന് സുദേവ് നായര്‍ പറഞ്ഞു. കമ്പനിയുടെ ഒരു പുതിയ നാഴികകല്ലില്‍ ഭാഗഭക്കാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments