മറ്റ് സാമൂഹ്യ മാധ്യമങ്ങളെ അപേക്ഷിച്ച് ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ സമ്പന്നര്‍

മറ്റ് സാമൂഹ്യ മാധ്യമങ്ങളെ അപേക്ഷിച്ച്  ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ സമ്പന്നര്‍
ട്വിറ്ററിന്റെ ഉപഭോക്താക്കളെ വാങ്ങണമെന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനിക്ക്
തോന്നിയാല്‍, അവര്‍ക്ക് അത് സാധിക്കില്ലെന്ന് ബെന്‍ജമിന്‍ അംപെന്‍

ദുബായ്: മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ സമ്പന്നരാണെന്ന് ട്വിറ്ററിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് അമേരിക്കന്‍ മേഖലയിലെ റവന്യൂ ഹെഡ് ബെന്‍ജമിന്‍ അംപെന്‍ പറഞ്ഞു. ട്വിറ്ററിന്റെ ഉപഭോക്താക്കള്‍ കൂടുതല്‍ സമ്പന്നരും കൂടുതല്‍ വിദ്യാഭ്യാസമുള്ളവരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ട്വിറ്റര്‍ ഒഴികെയുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളിലെ ഉപഭോക്താക്കള്‍ 100 ഡോളര്‍ വിലവരുമെങ്കില്‍, ട്വിറ്ററിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമായി 143 ഡോളര്‍ വരും. ലോകത്തെ സ്വാധീനിക്കാനുള്ള കഴിവ് കൂടുതലുള്ളത് ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കാണെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങളില്‍ പറയുന്നതെന്നും അംപെന്‍ പറഞ്ഞു.

മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളേക്കാള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ സമ്പന്നര്‍ മാത്രമല്ല അവര്‍ക്ക് സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനാകും എന്ന് കാണിക്കാന്‍ ചില പഠനങ്ങള്‍ ഞങ്ങള്‍ നടത്തി. ട്വിറ്റര്‍ ഉപയോഗിക്കുന്ന ഒരാള്‍ അയാളുടെ സുഹൃത്തിന് ഒരു ബ്രാന്‍ഡ് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അത് മറ്റ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പറയുന്നതിനേക്കാള്‍ ശക്തിയുണ്ടാകുമെന്ന് കോംസ്‌കോറും കന്‍ടാര്‍ ഗ്രൂപ്പും നടത്തിയ ആഗോള പഠനത്തിന്റെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അംപെന്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 9 മില്യണ്‍ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തതായി ട്വിറ്റര്‍ അടുത്തിടെ അറിയിച്ചിരുന്നു. ലോകവ്യാപകമായി 328 മില്യണ്‍ ആക്റ്റീവ് ഉപഭോക്താക്കളാണ് ട്വിറ്ററിനുള്ളത്. എന്നാല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രധാന എതിരാളിയായ ഫേസ്ബുക്കിനേക്കാള്‍ വളരെ പിന്നിലാണ് ട്വിറ്റര്‍. 2 ബില്യണ്‍ ആളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ആളുകളുടെ എണ്ണത്തേക്കാള്‍ മികവാണ് ട്വിറ്ററിന് കൂടുതലുള്ളതെന്ന് അംപെന്‍ പറഞ്ഞു.

ഇപ്പോഴത്തെ ഏറ്റവും പ്രമുഖമായ സോഷ്യല്‍ മീഡിയ ഏതാണെന്നോ, എത്രപേര്‍ നമ്മെ ഫോളോ ചെയ്യുന്നുണ്ടെന്നോ എന്നുള്ളതിലൊന്നും പ്രാധാന്യമില്ല. ട്വിറ്ററിന്റെ ഉപഭോക്താക്കളെ വാങ്ങണമെന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനിക്ക് തോന്നിയാല്‍, അവര്‍ക്ക് അത് സാധിക്കില്ല. ലോകത്ത് എന്തെങ്കിലും സംഭവം ഉണ്ടായാല്‍ അത് അറിയിക്കുന്നതും നേതാക്കള്‍ ലോകത്തെ അഭിസംബോധന ചെയ്യുന്നതും ട്വിറ്ററിലൂടെയാണെന്നും അംപെന്‍. ട്വിറ്റര്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിന്റെ കാര്യത്തിലും മികച്ച വളര്‍ച്ചയാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളത്. കുറേ നാളുകളായി കമ്പനിയുടെ പ്രധാന ഗ്ലോബല്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ് സൗദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech, World